Section

malabari-logo-mobile

മാനഞ്ചിറക്ക് പ്രൗഡമായി ഇനി ‘കാലപ്രവാഹം’

HIGHLIGHTS : കോഴിക്കോട്‌: സാമൂതിരിമാരുടെയും മരയ്ക്കാര്‍മാരുടെയും മഹനീയ

കോഴിക്കോട്‌: സാമൂതിരിമാരുടെയും മരയ്ക്കാര്‍മാരുടെയും മഹനീയ ചരിത്രമുറങ്ങു മാനാഞ്ചിറക്ക് ഗരിമയേകാന്‍ പ്രശസ്ത ശില്‍പ്പി കെ.എസ് രാധാകൃഷ്ണന്റെ 25 അടി ഉയരമുളള ടൈംടൈഡ്സ് (കാലപ്രവാഹം) എ ശില്‍പ്പവും.

 

കഴിഞ്ഞ ഒരു മാസക്കാലമായി മലാപ്പറമ്പില്‍ നടക്കു ശില്‍പ്പികളുടെ ദേശീയ ക്യാമ്പില്‍ രൂപംകൊണ്ട 12 കരിങ്കല്‍ ശില്‍പ്പങ്ങളിലാാെണ് ടൈംടൈഡ്സ്. രാധാകൃഷ്ണന്‍ കൊത്തിയെടുത്ത കരിങ്കല്‍ സ്തൂപത്തിന് മീതെ 600 കി.ഗ്രാം വെങ്കലത്തില്‍ തീര്‍ത്ത രൂപങ്ങളും കൂടിയാവുമ്പോള്‍ മാനാഞ്ചിറയുടെ പ്രൌഢിക്ക് അത് മാറ്റുകൂട്ടും. കോഴിക്കോടിനെ ശില്‍പ്പനഗരമായി പ്രഖ്യാപിക്കുതിന്റെ ഭാഗമായാണ് ഇത് മാനാഞ്ചിറയില്‍ സ്ഥാപിക്കുത്.

sameeksha-malabarinews

 

മാനാഞ്ചിറക്ക് പുറമെ സരോവരം ബയോപാര്‍ക്ക്, എസ്.കെ സാംസ്കാരിക നിലയം, കോഴിക്കോട് കടപ്പുറം, ഭട്ട് റോഡ് ബീച്ച് എിവിടങ്ങളിലും ശില്‍പ്പങ്ങള്‍ സ്ഥാപിക്കുമ്െ ജില്ലാ കളക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു.

 

പ്രശസ്ത ശില്‍പ്പി അദ്വൈത് ഗഡനായിക്കിന്റെ 36 അടി നീളവും ഏഴടി പൊക്കവുമുളള റിമമ്പറന്‍സ്, വി.കെ രാജന്റെ 24 അടി ഉയരമുളള റിഥമിക് സൈലന്‍സ്, പ്ളാച്ചിമടയിലെ ജലചൂഷണം പ്രമേയമാക്കി ജോസ് മാത്യൂ തീര്‍ത്ത മഴവിളക്ക്, പി.ഇ ഹോചിമിന്റെ അപരന്‍, കോഴിക്കോടന്‍ മിത്തുകളായ എതിര്‍പോക്കിനെയും ഒറ്റമുലച്ചിയെയും ആസ്പദമാക്കി ജോസഫ് എം. വര്‍ഗ്ഗീസ് കൊത്തിയെടുത്ത ദ ഫയര്‍, നാഗരികതക്കെതിരെ ആക്ഷേപഹാസ്യമായി പ്രദീപ് കാമ്പത്തളിയുടെ ഒടുക്കത്തിന്റെ തുടക്കം എന്നിവയാണ് കോഴിക്കോട് കടപ്പുറത്ത് സ്ഥാപിക്കുത്. ഭട്ട്റോഡ് ബീച്ചില്‍ സൌരവ് ജാനയുടെ ജ്യാമിതീയ ചിഹ്നങ്ങളിലൂടെ പുരുഷനെയും പ്രകൃതിയെയും ആവിഷ്കരിക്കു പുരുഷ് ഓര്‍ പ്രകൃതി, സരോവരത്ത് കെ.പി സോമന്റെ ലൈറ്റ്ഹൌസ്, കോഴിക്കോടന്‍ കടല്‍ വാണിജ്യത്തെ ചിത്രീകരിക്കു നന്ദുബിഹാരി ദാസിന്റെ ദ ട്രയംഫ്, രാജേന്ദ്ര ടിക്കുവിന്റെ ദി സാങ്ച്വറി ഓഫ് എ ടാബ്ലറ്റ്, എസ്.കെ സാംസ്കാരിക നിലയത്തില്‍ ത്രിപുരക്കാരിയായ ദീപികാ സാഹ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നിര്‍മ്മിച്ച ദ മദര്‍ എീ ശില്‍പ്പങ്ങളാണ് സ്ഥാപിക്കുത്. മലാപ്പറമ്പിലെ ക്യാമ്പില്‍ ജൂ പത്തോടെ എല്ലാ ശില്‍പ്പങ്ങളും പൂര്‍ത്തിയാവുമുെം 20 ഓടെ ഇവയെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുമുെം ജില്ലാ കളക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!