Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കടലാക്രമണം രൂക്ഷം

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കടലാക്രമണം രൂക്ഷമായി.

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കടലാക്രമണം രൂക്ഷമായി. ന്യൂനമര്‍ദ്ധത്തെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ ഏതു സമയവും കടലെടുക്കുമെന്ന ഭീക്ഷണിയിലാണ്. ഈ ഭാഗങ്ങളില്‍ കടല്‍ ഭിത്തി തകര്‍ന്ന നിലയിലാണ്.

കഴിഞ്ഞവര്‍ഷത്തെ കടലാക്രമണത്തില്‍ തകര്‍ന്ന കടല്‍ ഭിത്തിയും ഫിഷിംഗ് ലാന്റ് സെന്ററിനും നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തുമെന്ന് ഉറപ്പു നല്‍കിയിട്ടും ഇതുവരെ നടപ്പില്‍ വരുത്താത്തില്‍ തീരദേശവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്.

sameeksha-malabarinews

എന്നാല്‍ മൈനര്‍ ഇറിഗേഷന്‍ ഒരു കോടി എട്ടു ലക്ഷം രൂപ കഴിഞ്ഞവര്‍ഷം തീരദേശ വികസനത്തിനായി വകയിരുത്തിയെങ്കിലും ആ തുക എങ്ങോട്ടുപോയെന്നകാര്യത്തില്‍ ഒരു വ്യക്തമായ വിവരവും ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!