ഹരിതകേരളം പദ്ധതി: ജില്ലാ തല ഉദ്ഘാടനം നടന്നു

ചെമ്മാട് : ഹരിതകേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ചെമ്മാട് തൃക്കുളം സര്‍ക്കാര്‍ യു.പി.സ്കൂള്‍ അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു അധ്യക്ഷത വഹിച്ചു.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ജോര്‍ജി പി.മാത്തച്ചന്‍, വിദ്യാഭ്യസ ഉപഡയറക്ടര്‍ കെ.സി.ഗോപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പ്രതിനിധിയും പി.ആര്‍.സി. അംഗവുമായ അബൂബക്കര്‍ മന്ത്രിയുടെ സന്ദേശം വായിച്ചു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ഗിരിജാ പുഷ്പ സ്വാഗതവും ചെമ്മാട് തൃക്കുളം സര്‍ക്കാര്‍ യു.പി.സ്കൂള്‍ പി.ടി.എ പ്രസിഡന്റ് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top