മലപ്പുറത്ത് ഇ പെണ്‍വാണിഭം; പ്രതികള്‍ പോലീസ് പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ വന്‍ സംഘത്തെ പോലീസ് പിടി കൂടി. അമ്മയെയും മകളെയും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് വാണിഭം നടത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇതു സംബന്ധിച്ച വിവരം പോലീസിന് കൈമാറിയത്. രണ്ടര ലക്ഷം രൂപ നല്‍കിയാല്‍ 25 മാസത്തേക്ക് പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും നല്‍കാമെന്നായിരുന്നു ഇടനിലക്കാരന്‍ വാഗ്ദാനം നല്‍കിയിരുന്നത്.

എന്റെ അച്ഛന്റെ ചികില്‍സക്ക് സഹായിച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന പരസ്യ വാചകമാണ് സൗജന്യ ക്ലാസിഫൈഡ്‌സ് വെബ്‌സൈറ്റായ ‘ലോകാന്‍ഡോ’യില്‍ ഇവര്‍ നല്‍കിയ പരസ്യ വാചകം. പരസ്യത്തേടൊപ്പം പെണ്‍കുട്ടിയുടെ ചിത്രവും ചേര്‍ത്തിരുന്നു. പരസ്യത്തോടൊപ്പംചേര്‍ത്ത ഇ മെയിലില്‍ ബന്ധപ്പെട്ടപ്പോളാണ് പെണ്‍കുട്ടിയെയും അമ്മയെയും രണ്ടര ലക്ഷം രൂപക്ക് 25 മാസത്തേക്ക് ആവശ്യക്കാര്‍ക്ക് വിട്ടു നല്‍കുമെന്ന് ഇടനിലക്കാരന്‍ വ്യക്തമാക്കിയത്. ഈ കാലയളവില്‍ പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും മറിച്ചു നല്‍കാന്‍ ആവുമെന്നും അയാള്‍ പറഞ്ഞിരുന്നു.

ഇയാളില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ ചാനലിലുള്ളവര്‍ പോലീസിന് കൈമാറുകയും പിന്നീട് നേരില്‍ കാണാമെന്ന് പറഞ്ഞ് ഇടനിലക്കാരനെ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. അതേ സമയം പെണ്‍കുട്ടിയെയും അമ്മയെയും മലപ്പുറത്തു വെച്ച് പോലീസ് പിടികൂടി.

 

 

Share news
error: Content is protected !!
Scroll to Top