മനുഷ്യരെയല്ല മൃഗങ്ങളെയാണ് എനിക്കിഷ്ടം; രഞ്ജിനി ഹരിദാസ്

കൊച്ചി: മനഷ്യരെക്കാള്‍ തനിക്കിഷ്ടം മൃഗങ്ങളോടാണെന്ന് രഞ്ജിനിയുടെ പുതിയ വെളിപെടുത്തല്‍. മനുഷ്യരെക്കാള്‍ മൃഗങ്ങളാണ് നല്ലതെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് രഞ്ജിനി വ്യക്തമക്കി. അതുകൊണ്ട് തന്നെ കൊച്ചിയിലെ മൃഗസംരക്ഷണ സമിതിയായ കര്‍മ്മയിലെ അംഗമായിരിക്കുകയാണ് രഞ്ജിനി.

ചെറുപ്പത്തില്‍ തനിക്ക് നായക്കുട്ടിയോട് ഉണ്ടായ സ്‌നേഹമാണ് തന്നെ മൃഗസ്‌നേഹിയാക്കിയതെന്ന് രഞ്ജിനി വ്യക്തമാക്കി . നായ മാത്രമല്ല വളര്‍ത്തുകിളികള്‍ മുതല്‍ ആനവരെയുള്ള എല്ലാം മൃഗങ്ങളോടും തനിക്ക് അതിരു കവിഞ്ഞ സ്‌നേഹമാണെന്ന് രഞ്ജിനി പറയുന്നു.

തന്റെ ഏറെ നാളായുള്ള ആഗ്രഹമെന്നത് തെരുവില്‍ അലഞ്ഞു നടക്കുന്ന മൃഗങ്ങളെ സംരക്ഷിക്കുകയെന്നതാണെന്നും പരിക്കേറ്റ അവയെ സംരക്ഷിച്ച് സുഖപ്പെടുത്തുക എന്ന തന്റെ ആഗ്രഹ സഫലീകരണത്തിനായാണ്് താനിപ്പോള്‍ കര്‍മ്മയില്‍ അംഗമായതെന്നും രഞ്ജിനി വ്യക്തമാക്കി. വീട്ടില്‍ വരുന്ന പാമ്പുകളെ താന്‍ ഉപദ്രവിക്കാറില്ലെന്നും രഞ്ജിനി പറഞ്ഞു.

 

 

 

Share news
error: Content is protected !!
Scroll to Top