സിം കാര്‍ഡ് എടുക്കാന്‍ ഇനിമുതല്‍ വിരലടയാളം നിര്‍ബന്ധം

ദില്ലി: മൊബൈല്‍ സിം കാര്‍ഡ് എടുക്കാന്‍ ഇനി മുതല്‍ വിരലടയാളം നിര്‍ബന്ധം. മൊബൈല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നീക്കം.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വിരലടയാളം ശേഖരിക്കാനാണ് നിര്‍ദേശം. വിരലടയാളം ലഭ്യമാക്കിയാല്‍ മാത്രമേ പുതിയ സിം കാര്‍ഡുകള്‍ പ്രവര്‍ത്തന സജ്ജമാവു. ഇത്തരത്തിലുള്ള ഫിസിക്കല്‍ വേരിഫിക്കേഷന്‍ രേഖകള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിക്കാനും ഇത് നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡുമായി ബന്ധിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. സിം കാര്‍ഡ് നല്‍കുന്ന കമ്പനികളാണ് വിരലടയാളം രേഖപ്പെടുത്തേണ്ടത്.

Share news
error: Content is protected !!
Scroll to Top