Section

malabari-logo-mobile

മലപ്പുറത്തും കോഴിക്കോടും യുവജന മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിചാര്‍ജ്ജ്

HIGHLIGHTS : മലപ്പുറം/ കോഴിക്കോട്:

മലപ്പുറം/ കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നും ജുഡീഷ്യല്‍ അനേ്വഷണം വേണമെന്നും ആവശ്യപെട്ട് ഇടത് യുവജന സംഘടനകള്‍ കോഴിക്കോടും മലപ്പുറത്തും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറത്ത് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടു തവണ ലാത്തിചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തിലും ലാത്തിചാര്‍ജ്ജിലും സ്ത്രീകള്‍ ഉള്‍പ്പെടെ 24 ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കും മലപ്പുറം സിഐ ഉള്‍പ്പെടെ 12 പോലീസ് കാര്‍ക്കും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്, മലപ്പറം ജില്ലാ സെക്രട്ടറി അബ്ദുള്ളാ നവാസ്, വൈസ് പ്രസിഡന്റ് കെ പി ഫൈസല്‍, വില്ലേജ് കമ്മറ്റി ഭാരവാഹി പി ഷാഹിര്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

കോഴിക്കോട് നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനൈഡും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ഇതിനെ ചെറുത്തതോടെ ദേശീയ പാത ഒരു മണിക്കൂറോളം യുദ്ധക്കളമായി മാറി. സംഘര്‍ഷത്തില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദേ്യാഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!