ആശുപത്രി പീഡനം; നേഴ്‌സിങ്ങ് അസിസ്റ്റന്റിനെ അറസ്റ്റു ചെയ്‌തേക്കും

തിരൂര്‍: ചികില്‍സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തിരൂര്‍ ജില്ലാ ആശുപത്രി നേഴ്‌സിങ്ങ് അസിസ്റ്റന്റിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ ഒഴൂര്‍ സ്വദേശി ബഷീറിനെതിരെയാണ് പോലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കാലിലെ മുറിവിന് ചികില്‍സ തേടിയെത്തിയ വെട്ടം സ്വദേശിനിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവത്തെക്കുറിച്ച് ഡിഎംഒ തിരൂര്‍ ജില്ലാ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top