Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ മന്ത്‌രോഗം പടരുന്നു.

HIGHLIGHTS : മലപ്പുറം : ജില്ലയുടെ തീരദേശ മേഖലയായ പൊന്നാനിയില്‍

മലപ്പുറം : ജില്ലയുടെ തീരദേശ മേഖലയായ പൊന്നാനിയില്‍ മന്ത്‌രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍കുള്ളില്‍ 126 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ മാത്രം 26 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈടെ ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വലിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.. രാജ്യത്തെ ഏതൊരു പ്രദേശത്തെക്കാളും ഉയര്‍ന്ന നിരക്കാണിത്.

sameeksha-malabarinews

പൊന്നാനിയിലും താനൂരിലും പ്രവര്‍്തതിച്ചിരുന്ന ആരോഗ്യവകുപ്പിന് കീഴിലുള്ള മന്ത്‌രോഗ കണ്‍ട്രോള്‍ യൂണിറ്റുകള്‍ രണ്ട്‌വര്‍ഷം മുമ്പ് നിര്‍ത്തല്‍ചെയ്തിരുന്നു. ഓരോ യൂണിറ്റിലും ഫൈലേറിയ ഇന്‍സ്‌പെക്ടറും ഫീല്‍ഡ് സ്റ്റാഫുമടക്കം 17 ഓളം പേര്‍ വീതം ജോലിചെയ്തുവന്നിരുന്നു. ഈ രണ്ട് യൂണിറ്റിലുമുള്ളവരെ ആരോഗ്യ വകുപ്പിന്റെ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വെക്റ്റര്‍കണ്‍ട്രോള്‍ യൂണിറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് പൊന്നാനിയിലും പരിസരത്തും ഫലപ്രദമായ രീതിയില്‍ മന്ത്‌രോഗം നിയന്ത്രിക്കുനതിനായി ഇടപെടാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മന്തുരോഗം പകരത്തുന്നത് ക്യുലക്‌സ് വിഭാഗത്തില്‍പെട്ട കൊതുകാണ്. രോഗവാഹിയായ കൊതുക് തുടര്‍ച്ചയായ കടിയേറ്റാല്‍ മാത്രമേ മന്ത്‌രോഗം പകരുകയുള്ളു. പൊന്നാനിമേഖലയില്‍ രോഗബാധിതരായ ആളുകള്‍ കൃത്യതയോടെ മരുന്ന് കഴിക്കാന്‍ തയ്യാറാകാത്തതും രോഗം പടരാന്‍ കാരണമാകുന്നുണ്ടത്രെ.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!