Section

malabari-logo-mobile

മണിക്കെതിരെ നടപടി

HIGHLIGHTS : ദില്ലി : വിവാദ പ്രസ്താവന നടത്തിയ ഇടുക്കി ജില്ലാ സക്രട്ടറി

ദില്ലി : വിവാദ പ്രസ്താവന നടത്തിയ ഇടുക്കി ജില്ലാ സക്രട്ടറി എംഎ മണിക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് സിപിഐഎം. പാര്‍ട്ടിയുടെ നിലപാടുമായി യാതൊരു ബന്ധവുമില്ലാത്ത പ്രസ്താവനയാണ് മണി നടത്തിയതെന്നും മണിയുടെ പ്രസംഗത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നതായും കേന്ദ്രനേതൃത്വം വ്യക്തമാക്കി. ദില്ലിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റിബ്യൂറോയാണ് ഈ തീരുമാനമെടുത്തത്. മണിയുടെ പ്രസ്താവന ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ദേശിയമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് മണിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മണിക്കെതിരെയുള്ള അച്ചടക്ക നടപടി ജൂണ്‍ ആദ്യത്തില്‍ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ എടുക്കും. ഈ സക്രട്ടറിയേറ്റ് യോഗത്തില്‍ വിഎസ്സിന്റെ വിവാദ ‘ഡാങ്കെ’ പ്രസ്താവനയും ടി.കെ ഹംസയുടെ വിഎസ്സിനെതിരെയുള്ള പ്രസംഗവും ചര്‍ച്ചയ്ക്ക് വരും.
സിപിഐഎം ചരിത്രത്തില്‍ ഇല്ലാത്ത രീതിയിലാണ് കേരളത്തില്‍ പാര്‍ട്ടി. സക്രട്ടറി പരസ്യ പ്രസ്താവന പാടില്ലെന്നും പറഞ്ഞതിനു ശേഷം നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നും, പത്ത് ദിവസത്തിനുള്ളില്‍ സക്രട്ടറി വീണ്ടും ഈ ആവിശ്യം ഉന്നയിക്കേണ്ടി വരുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!