Section

malabari-logo-mobile

അഴിമതിയാരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും : പ്രധാനമന്ത്രി

HIGHLIGHTS : ദില്ലി : തനിക്കെതിരെയുള്ള അഴിമതി ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന്

ദില്ലി : തനിക്കെതിരെയുള്ള അഴിമതി ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിക്കും മന്ത്രിസഭയിലെ 15 പ്രമുഖര്‍ക്കുമെതിരെ ഹസാരേ സംഘം അഴിമതി ആരോപണം ഉന്നയിച്ചതിന് മറുപടിയായാണ് പ്രധാനമന്ത്രി ഇതു പറഞ്ഞത്.
ഹസാരേ സംഘത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും നിര്‍ഭാഗ്യകരവുമാണെന്ന് അദേഹം പറഞ്ഞു. മ്യാന്‍മറില്‍ നിന്നും തിരികെ മടങ്ങുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം .

തന്റെ ധനകാര്യമന്ത്രിയായും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും പ്രധാനമന്ത്രിയുമായുള്ള പൊതു ജീവിതം തുറന്ന പുസ്തകമാണെന്നും അദേഹം പറഞ്ഞു. ഹസാരേ സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്.
എന്നാല്‍ ഹസാരേ സംഘത്തിന്റെ നിലപാട് തങ്ങളുടെ ആരോപണത്തിന്റെ തെളിവുകളുടെ ആധാരം സര്‍ക്കാര്‍ രേഖകള്‍ തന്നെയാണെന്നാണ്. മന്‍മോഹന്‍ സിങിനെ കൂടാതെ പ്രണബ് മൂക്കര്‍ജിയും പി.ചിദംബരെ എന്നിവരും ഹസാരേ സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്.

sameeksha-malabarinews

ഹസാരേ സംഘം പ്രധാനമന്ത്രിക്ക് നേരെ നടത്തിയ ‘ശിഖണ്ഡി’ പ്രയോഗം ഏറെ വിവാദമായിരുന്നു. പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തി വലിയ അഴിമതി നടത്തുകയാണ് എന്നാണ് ഹസാരേ സംഘത്തിലെ ചിലരുടെ അഭിപ്രായം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!