Section

malabari-logo-mobile

തുണിയുരിഞ്ഞും ആഘോഷം.

HIGHLIGHTS : യൂറോപ്പില്‍ നഗ്നത സമരായുധമാക്കി പോരാടുമ്പോള്‍ ക്രിക്കറ്റ് വിജയാഘോഷത്തിന്റെ പേരില്‍

യൂറോപ്പില്‍ നഗ്നത സമരായുധമാക്കി പോരാടുമ്പോള്‍ ക്രിക്കറ്റ് വിജയാഘോഷത്തിന്റെ പേരില്‍ നഗ്നത പ്രദര്‍ശിപ്പിക്കപ്പെടുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ കിങ് ഷാരൂഖ് ഖന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കന്നി കിരീടനേട്ടത്തിന്റെ ആഘോഷം നാടെങ്ങും പൊടി പൊടിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയയായ ട്വിറ്ററിലൂടെ പ്രശസ്ത ഇന്ത്യന്‍ മോഡല്‍ പൂനം പാണ്ഡയും ഈ വിജയത്തില്‍ വ്യത്യസ്തമായ വിരുന്നൊരുക്കുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയാല്‍ വിവസ്ത്രയായി പ്രത്യക്ഷപ്പെടാമെന്ന വാക്കാണ് ട്വിറ്ററിലൂടെ പാലിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി പൂനം ലക്ഷകണക്കിന് വരുന്ന ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഏതായാലും പൂനത്തിന്റെ ഈ പോസ്റ്റുകള്‍ ട്വിറ്ററിലൂടെ ഇ- ലോകമെങ്ങും തരംഗമാവുകയാണ്.

sameeksha-malabarinews

ചിത്രങ്ങള്‍ ഹിറ്റായതോടെ ഇതൊരു ട്രെയിര്‍ മാത്രമാണെന്നും തന്റെ ഇറങ്ങാനിരിക്കുന്ന ബോളീവുഡ് ചിത്രത്തില്‍ തന്നെ കൂടുതല്‍ അറിയാമെന്നും അതിനായി കാത്തിരിക്കൂ എന്നാണ് പൂനത്തിന്റെ വെളിപ്പെടുത്തല്‍.
മുന്‍പും പൂനം ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടുകയാണെങ്കില്‍ അന്നു താന്‍ വസ്ത്രമുരിയുമെന്നാണ് പ്രസ്താവിച്ചിരുന്നത്. എന്നാല്‍ അത് നടപ്പിലാക്കി വന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!