Section

malabari-logo-mobile

ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് അര്‍ഹരായവര്‍ക്ക് നല്‍കും: മന്ത്രി അടൂര്‍ പ്രകാശ്

HIGHLIGHTS : മലപ്പുറം : ഭൂമി

മലപ്പുറം : ഭൂമി അനര്‍ഹമായി കൈവശം വെച്ചിട്ടുളളവരില്‍ നിന്നും തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ജില്ലാതല പട്ടയ വിതരണമേള മലപ്പുറം നഗരസഭ റ്റൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടയമേളകള്‍ തുടര്‍ന്നും നടത്തുമെന്നും സീറോ ലാന്‍ഡ്‌ലെസ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ഭൂമിയില്ലാത്തവര്‍ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 15ന് പദ്ധതിയുടെ പ്രഖ്യാപനം നടക്കും. മൂന്ന് സെന്റ് ഭൂമി ലഭിക്കുന്നതിനായി കഴിഞ്ഞ ഒന്ന് വരെ ജില്ലയില്‍ നിന്നും 40,000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 17,462 അപേക്ഷകളില്‍ അനുകൂല തീരുമാനമുണ്ടായി. കൂടാതെ 3,000 അപേക്ഷകള്‍ ജൂലൈ 30 നകം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 14 ജില്ലകളിലായി 15,000 പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും 20,000ത്തിലധികം പട്ടയങ്ങള്‍ നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

സംസ്ഥാനത്ത് പുതുതായി രൂപവല്‍ക്കരിക്കപ്പെട്ട 30 പഞ്ചായത്തുകളില്‍ 30 പുതിയ വില്ലേജുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ മൂന്നെണ്ണം മലപ്പുറത്തായിരിക്കുമെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മൂത്തേടം, പോത്തുകല്ല്, എടരിക്കോട് എന്നിവിടങ്ങളിലാണ് പുതിയ വില്ലേജ് ഓഫീസുകള്‍ തുടങ്ങുക.

മേളയില്‍ പി. ഉബൈദുളള എം.എല്‍.എ. അധ്യക്ഷനായി. കേന്ദ്ര വിദേശകാര്യ – മാനവവിഭവശേഷി വികസന സഹമന്ത്രി ഇ. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ. മാരായ അഡ്വ: എം. ഉമ്മര്‍, അഡ്വ: കെ.എന്‍.എ. ഖാദര്‍, കെ.റ്റി. ജലീല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി. മുസതഫ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ റ്റി. മിത്ര എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് സ്വാഗതവും എ.ഡി.എം. എന്‍.കെ. ആന്റണി നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!