Section

malabari-logo-mobile

ജില്ലയില്‍ 100 കോടി ചെലവില്‍ ഐ.ഐ.റ്റി. സ്ഥാപിക്കും: കേന്ദ്ര മന്ത്രി ഇ. അഹമ്മദ്

HIGHLIGHTS : മലപ്പുറം :സച്ചാര്‍

മലപ്പുറം :സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 100 കോടി ചെലവില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുളള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര വിദേശകാര്യ – മാനവവിഭവശേഷി വകുപ്പ് സഹ മന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ഇതിനായി പ്ലാനിങ് കമ്മീഷന്‍ അനുമതി ഉടന്‍ ലഭിക്കും സെപ്റ്റംബറില്‍ കാസര്‍ഗോഡ് കേന്ദ്ര യൂനിവേസിറ്റിയുടെ ഉദ്ഘാടനം നടക്കുമെന്നും ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.റ്റി.ഇ.) റീജനല്‍ ഓഫീസ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലിഗഢ് യൂനിവേഴ്‌സിറ്റി, ഇഫ്‌ളു എന്നിവയുടെ കേന്ദ്രങ്ങള്‍ മലപ്പുറത്തും കേന്ദ്ര യൂനിവേഴ്‌സിറ്റി കാസര്‍ഗോഡും ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സഹകരണം നല്‍കിയെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ജില്ലയില്‍ പട്ടയവിതരണമേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!