വിവാഹചടങ്ങിനിടെ രസഗുള തിന്നു; 11കാരനെ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരൻ

വിവാഹച്ചടങ്ങിൽ രസഗുള കഴിക്കാനെത്തിയ 11 വയസ്സുകാരനെ കാറ്ററിംഗ് ജീവനക്കാരൻ കത്തുന്ന തന്തൂരിലേക്ക് തള്ളിയിട്ടു. യുപിയിലെ ബസ്തി ജില്ലയിൽ ബുധനാഴ്ചയായിരുന്നു ക്രൂരകൃത്യം നടന്നത്. ഗോണ്ട ജില്ല സ്വദേശിയായ സന്തോഷിന്റെ മകൻ ചമനാണ് (11) ഗുരുതരമായി പൊള്ളലേറ്റത്.

വിവാഹത്തിനെത്തിയ കുട്ടി ആവർത്തിച്ച് രസഗുള കഴിച്ചതിൽ പ്രകോപിതനായ കാറ്ററിംഗ് കോൺട്രാക്ടർ കുട്ടിയെ ഉയർത്തി തന്തൂരിലേക്ക് എറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് തന്തൂരിൽ നിന്ന് അവനെ പുറത്തെടുത്തത്.

മുഖം മുതൽ അരക്കെട്ട് വരെ അൻപത് ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ ലഖ്‌നൗ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top