Section

malabari-logo-mobile

ബേനസീര്‍ വധകേസ്; മുഷാറഫിന് മേല്‍ കുറ്റം ചുമത്തി

HIGHLIGHTS : ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ച കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് മേല്‍ തീവ്രവാദ വിരുദ്ധ കോടതി കുറ്റം ചുമത്തി. മുഷാറഫിന് മേല്‍ ഗൂഢാലോചന,കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെ ഈ കേസില്‍ മുഷാറഫ് വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി.

മുഷാറഫ് നാല് മാസമായി ഇസ്ലാമാബാദിലെ ഫാം ഹൗസില്‍ വീട്ടുതടങ്കലിലാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുഷാറഫിന് തുക്കുകയറോ ജീവപര്യന്തം തടവോ ലഭിച്ചേക്കാം.

sameeksha-malabarinews

റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതി കനത്ത സുരക്ഷാ വലയത്തിലാണ് മുഷാറഫിനെ ഹാജരാക്കിയത്. കോടതിയില്‍ മുഷാറഫ് തനിക്കെതിരെ ആരോപിച്ച കുറ്റങ്ങള്‍ നിഷേധിച്ചു. ഇരുപത് മിനിറ്റ് മാത്രമാണ് വാദം കേള്‍ക്കല്‍ നടന്നത്. കേസ് ഇനി ആഗസ്റ്റ് 28 ന് വാദം കേള്‍ക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!