ഇടുക്കി: വിവാദ പ്രസംഗത്തില്‍ അനേ്വഷണം നേരിടുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി ഇന്ന് ഇടുക്കിയില്‍ തിരിച്ചെത്തും. ഒമ്പത് മാസത്തിന് ശേഷമാണ് മണി ഇടുക്കിയില്‍ തിരിച്ചെത്തുന്നത്. അഞ്ചേരി വധകേസിന്റെ അനേ്വഷണവുമായി ബന്ധപെട്ട് കഴിഞ്ഞ നവംബറിലാണ് മണി അറസ്റ്റിലായത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലയില്‍ തിരിച്ചെത്തുന്നത്.
മൂലമറ്റം, തൊടുപുഴ, കരിമണ്ണൂര്‍, ചെറുതോണി, അടിമാലി, കുഞ്ചിതണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ മണിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




