Section

malabari-logo-mobile

‘ബകവധം’ കഴിഞ്ഞു; ഉത്സവ വേദിയില്‍ നിന്നും ദേവിക.

HIGHLIGHTS : പരപ്പനങ്ങാടി: കലാമാമാങ്കം മാത്രമെ കഴിഞ്ഞൊള്ളു ആക്ഷേപ ഹാസ്യത്തിന്റെ

പരപ്പനങ്ങാടി: കലാമാമാങ്കം മാത്രമെ കഴിഞ്ഞൊള്ളു ആക്ഷേപ ഹാസ്യത്തിന്റെ കിരീടമഴിച്ച് വെറുതെ വായനാ മുറിയിലെ സ്‌കൂള്‍ കുട്ടിയാകാന്‍ താനില്ലെന്ന് ദേവിക. മലപ്പുറത്ത് നടന്ന 53 -ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ദേവിക ടികെ പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. 5-ാം ക്ലാസ് മുതല്‍ കലോത്സവ വേദികളില്‍ നിറഞ്ഞുനിന്നു. കഴിഞ്ഞതവണയും സംസ്ഥാന കലോത്സവ വേദികളിലെ മത്സര ഗന്ധമറിഞ്ഞ് തുള്ളലില്‍ എ ഗ്രേഡ് നേടി.  പിന്നെ ‘ബകവധം’ പാടിതുള്ളിയുറഞ്ഞ് കഴിഞ്ഞ തവണ മറന്നുവെച്ച ഒന്നാം സ്ഥാനം തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ ഒന്നാമതായി മടങ്ങി.

പരിഹാസത്തിന്റെ വാള്‍തല നീണ്ട് ചെന്നത് രാജാവിന് നേരെയും. ചെമ്പകശേരി രാജാവ് കുഞ്ചന്‍ നമ്പ്യാരെ അമ്പലപ്പുഴ ക്ഷേത്ര വളപ്പില്‍ നിന്നും പുറത്താക്കിയതായി കല്പനയിറക്കി. ഇന്നും ക്ഷേത്രകാര്യക്കാര്‍ ആ കല്പന അനുസരിക്കുന്നു. പുത്തന്‍ നാടുവാഴികളുടെ കണ്ണാടി മാളികയിലേക്ക് കലിതുള്ളിക്കയറാന്‍ പുതിയ ‘നമ്പ്യാന്‍മാര്‍’  പിറക്കുമെന്ന് ദേവിക. നിലവിലെ വ്യവസ്ഥിതിയില്‍ ഇരകള്‍ക്കുവേണ്ടി കണ്ണുതുറക്കാത്ത അധികാരി സ്ഥാപനങ്ങള്‍ക്കുനേരെ ഉറഞ്ഞുതുള്ളാന്‍ ചമയം അഴിച്ചുവെക്കില്ലെന്നും, ആനുകാലിക സംഭവങ്ങള്‍ തുള്ളല്‍ കഥകള്‍ക്ക് പ്രമേയമാകുന്ന അന്വേഷണങ്ങളിലാണ് താനെന്നും ദേവിക പറയുന്നു.

sameeksha-malabarinews

ആറാംക്ലാസ് മുതല്‍ സംസ്ഥാന പ്രവൃത്തി പരിചയമേളകളില്‍ സ്റ്റഫ്ഡ് ടേയിസ് നിര്‍മാണത്തില്‍ പലതവണ എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമക്കിയിട്ടുള്ള ദേവിക സ്‌കൂള്‍ ഓര്‍ക്കസ്ട്രാ ടീമിലെ ജാസ് പ്ലയര്‍ കൂടിയാണ്.

കരകൗശലത്തിന്റെയും അര്‍ത്ഥമുദ്രകളുടെയും തുകല്‍താള മിടി്പ്പുകളുടെയും സമ്മേളനം കൂടിയാവുകയാണ് ഈ കലോപാസക. ഹയര്‍സെക്കണ്ടറി തലത്തില്‍ ഈ വിദ്യാലയം നേടുന്ന ആദ്യ വ്യക്തിഗത ഒന്നാം സ്ഥാനം കൂടിയാണിത്. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ കൂടി ഭാഗമാകുന്ന ഉപാസനയാകുന്നു ദേവികയുടെ കലാപാരമ്പര്യം. ചെട്ടിപ്പടിയിലെ ടി കെ ബാബു കുമാറിന്റെയും അദ്ധ്യാപികയായ സിന്ധുവിന്റെയും രണ്ടാമത്തെ മകളാണ് ദേവിക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!