തിരു: വിശ്വരൂപം എന്ന സിനിമയുടെ പ്രദര്‍ശനം തടയുന്നതിനെ കുറിച്ച് സമുദായനേതാക്കള്‍ വ്യക്തമായ നിലപാടെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിശ്വരൂപം കാണുന്നതിന് മുമ്പ് സിനിമയെ കുറിച്ച് വിധിയെഴുതുന്നത് ശരിയല്ലെന്നും. ഒരുമതത്തിന്റെ പേരില്‍ വികാരം ഇളക്കിവിടാനുള്ള ശ്രമമാണ് എസ്ഡിപിഐ നടത്തുന്നതെന്നും, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് കമല്‍ ഹാസനെന്നും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പരസ്യമായ നിലപാടെടുത്തയാളാണ് അദേഹമെന്നും പിണറായി പറഞ്ഞു. ചിലസമൂദായത്തിന്റെ പേരില്‍ ചിലരിതിനെ മുതലെടുക്കുകയാണെന്നും അദേഹം പറഞ്ഞു. കലയെ കലയായി കാണാന്‍ പഠിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.



