പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര പിന്നണിഗായിക രഞ്ജിനി ജോസ് വിവാഹിതയാകുന്നു. എറണാകുളം സ്വദേശി രാം നായരാണ് വരന്‍. 27 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കൊച്ചി റമദാന്‍ റിസോര്‍ട്ടില്‍ വെച്ച്് നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിദ്ധ്യത്തില്‍ രാം രജ്ഞിനിയുെട കഴുത്തില്‍ വരണമാല്യം ചാര്‍ത്തും.
സിനിമ സാമൂഹ്യ രംഗത്തെ സൂഹൃത്തുക്കള്‍ക്കായ് 28ന്് വൈകീട്ട് ഇതെ റിസോര്‍ട്ടില്‍ സൗഹൃദ വിരുന്നൊരുക്കും.
ഈ മാസം 23 ന് പെരുമ്പാവൂര്‍ വല്ലത്തെ പള്ളിയില്‍ വെച്ചായിരുന്നു ഇവരുടെ മനസമ്മതം നടന്നത്.
എറണാകുളം സ്വദേശിയായ മന്മമദന്റെയും ഗീതയുടെയും മകനായ രാം കൊച്ചിയിലെ അറിയപ്പെടുന്ന ഡിജെയും സൗണ്ട് എഞ്ചിനിയറുമാണ് .
ചലച്ചിത്ര നിര്‍മാതാവായിരുന്ന ബാബുജോസിന്റെയും ജയലക്ഷ്മിയുടെയും മകളായ രജ്ഞിനി ജോസ് നിരവധി ഭാഷകളിലായി നൂറോളം ചലച്ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. റെഡ്ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങളിലും രജ്ഞിനി അഭിനയിച്ചിട്ടുണ്ട്. കര്‍ണാടിക് സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും മികവ് തെളിയിച്ച രജ്ഞിനി കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ മ്യൂസിക്കല്‍ ബാന്റായ’കോയല്‍’ലെ അംഗമായിരുന്നു.




