Section

malabari-logo-mobile

ബംഗ്ലാദേശില്‍ കെട്ടിട സമുച്ചയം തകര്‍ന്നു;മരണം;140 കവിഞ്ഞു

HIGHLIGHTS : ധാക്ക: ബംഗ്ലാദേശില്‍ കെട്ടിട സമുച്ചയം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 140 കവിഞ്ഞു. 700 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 8 നില കെട്ടിടമാണ് തകര്...

ധാക്ക: ബംഗ്ലാദേശില്‍ കെട്ടിട സമുച്ചയം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 140 കവിഞ്ഞു. 700 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 8 നില കെട്ടിടമാണ് തകര്‍ന്ന് വീണത്.

തലസ്ഥാനമായ ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സവാറിലെ റാണാ പ്ലാസ വാണിജ്യസമുച്ചയമാണ് തകര്‍ന്നത്. മരണസംഖ്യ ഇനിയും ഉയരും എന്നാണ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് ഇപ്പോഴും. 76 മൃദദേഹങ്ങള്‍ കണ്ടെടുത്തതായി സവാര്‍ സര്‍ക്കിള്‍ എഎസ്പി അറിയിച്ചു.

sameeksha-malabarinews

പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നിര്‍ദ്ദേശ പ്രകാരം സൈനികരും, അഗ്നിശമനാസേനയും,പോലീസും, ദ്രുത കര്‍മ്മസേനയും കെട്ടിടത്തിന് അകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തി വരുന്നതായി ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ ഖാന്‍ അലാംഗീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെട്ടിടത്തിനുള്ളില്‍ വിള്ളല്‍ കണ്ടിട്ടും കെട്ടിടഉടമ ഇത് കാര്യമാക്കാതെ ജോലിക്കാരോട് നിര്‍ബന്ധിച്ച് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!