Section

malabari-logo-mobile

പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധം

HIGHLIGHTS : കണ്ണൂര്‍ : ആയുധ പരിശീലനം നടത്തുന്നതിനിടെ നാറാത്തുനിന്ന് പിടിയിലായ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ

കണ്ണൂര്‍ : ആയുധ പരിശീലനം നടത്തുന്നതിനിടെ നാറാത്തുനിന്ന് പിടിയിലായ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതികളെ ബുധനാഴ്ച വൈകിട്ട് ആറിന് അതീവസുരക്ഷാ സന്നാഹത്തോടെ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി.പി. അനില്‍കുമാറിന്റെ ചേമ്പറിലാണ് ഹാജരാക്കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയരാക്കിയശേഷമാണ് ഇവരെ കോടതിയിലെത്തിച്ചത്. അതിനിടെ പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക്് നയിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആയുധനിയമവും സ്‌ഫോടക വസ്തു നിയമവും അനുസരിച്ചുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനാണ് അനേ്വഷണ ചുമതല. കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജ്, ജില്ലാ പോലീസ് മേധാവി രാഹുര്‍ ആര്‍ നായര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അനേ്വഷണം. അനേ്വഷണം മറ്റേതെങ്കിലും ഏജന്‍സിക്കു കൈമാറുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ബുധനാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

sameeksha-malabarinews

തീവ്രവാദബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അനേ്വഷണം ദേശീയ അനേ്വഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്. പ്രതികളില്‍ നിന്ന് കണ്ടെത്തിയ വിദേശ കറന്‍സികള്‍, വിദേശ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും അനേ്വഷണം എന്‍ഐഎ ഏറ്റെടുക്കേണ്ട ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!