സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങള്‍ക്ക് ഐക്യം അനിവാര്യം: എസ് രാമചന്ദ്രപിള്ള.

മലപ്പുറം:- സമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ വര്‍ദ്ധിച്ച ഐക്യത്തോടെ നടത്തേണ്ടതാണെന്ന് കിസാന്‍സഭാ ദേശീയ പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. മലപ്പുറത്ത് എന്‍.ജി.ഒ.യൂണിയന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായ സാമ്രാജ്യത്വവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്‍ത് സസാരിക്കുകയായിരുന്നു എസ്.ആര്‍.പി. എല്ലാ സാമ്രജ്യത്വ അധിനിവേശങ്ങളും സാമ്രാജ്യത്വ ശക്തികളുടെ സാമ്പത്തിക താല്‍പര്യം മുന്നിര്‍ത്തിയ്യാണെന്നും എസ്.ആര്‍.പി അഭിപ്രായപ്പെട്ടു. സാമ്രാജ്യത്വത്തിനെതിരായി വരുന്ന പ്രക്ഷോഭങ്ങളെ ജനങ്ങളെ ഭിന്നിപ്പിച്ചാണ് ദുര്‍ബലപ്പെടുത്തുന്നതെന്ന് എം.പി.അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളുടെ മൃതശരീരത്തെപ്പോലും സാമ്രാജ്യത്വം ഭയപ്പെടുന്നതായി കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു. പി.ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറിന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ശ്രീകുമാര്‍ സ്വാഗതവും ജില്ലാസെക്രട്ടറി വി.ശിവദാസ് നന്ദിയും പറഞ്ഞു. സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി നടത്തിയ ചിത്രരചനാ മല്‍സരവിജയികള്‍ക്കുള്ള സമ്മാനദാനം പി.ശ്രീരാമകൃഷ്ണന്‍

എം.എല്‍.എ നിര്‍വഹിച്ചു.

 

Share news
error: Content is protected !!
Scroll to Top