Section

malabari-logo-mobile

ഫെയ്‌സ് ബുക്ക് അംഗങ്ങളുടെ ഇ-മെയില്‍ അഡ്രസ്സുകള്‍ അനുവാദമില്ലാതെ മാറ്റി

HIGHLIGHTS : അനുവാദമില്ലാതെ ഫെയ്‌സ് ബുക്ക് 90 കോടി അംഗങ്ങളുടെ

അനുവാദമില്ലാതെ ഫെയ്‌സ് ബുക്ക് 90 കോടി അംഗങ്ങളുടെ അഡ്രസ്സുകള്‍ മാറ്റിയത് വിവാദമാകുന്നു. ഫെയ്‌സ്ബുക്കില്‍ വരുത്തിയിരിക്കുന്ന ഈ മാറ്റം ഒരുപക്ഷേ ദിവസവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കുപോലും സ്ന്തം പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിക്കുന്ന പതിവ് കുറവായിരിക്കും എന്നാല്‍ ഇനിമുതല്‍ നിങ്ങള്‍ നിങ്ങളുടെ പ്രൊഫൈല്‍ പരിശോധിക്കുന്നപോള്‍ മാറ്റം നേരിട്ട് മനസിലാക്കാം.

നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന ഇ മെയില്‍ വിലാസം ഫെയ്‌സ്ബുക്ക് മാറ്റിയിട്ടുണ്ടാകും. നിലവിലുള്ള 90 കോടി അംഗങ്ങളുടേയും ഇ മെയില്‍ വിലാസം ഇനിമുതല്‍ അംഗങ്ങളുടെ ഐഡിചേര്‍ത്തുള്ള ഫെയ്‌സ്ബുക്ക്്.കോം എന്നായി മാറ്റിയിരിക്കും.

sameeksha-malabarinews

ഇങ്ങനെ മാറ്റം വരുത്തുന്നതോടെ ഓരോ അംഗത്തിനും ഐഡിചേര്‍ത്തുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കായിരിക്കും ഇനിമുതല്‍ നിങ്ങള്‍ക്ക് ഇ മെയ്‌ലുകളെല്ലാം തന്നെ എത്തുക. സ്വകാര്യമായി അയക്കുന്ന ഇ മെയ്‌ലുകള്‍ പോലും ഫെയ്‌സ്ബുക്ക് മെസ്സേജായിട്ടായിരിക്കും കാണപ്പെടുക എന്നത് ഫേസ്ബുക്ക് ഉപയോഗിക്കുന്ന വരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പലരുടെയും ഫെയ്‌സ്ബുക്ക് വാളുകളില്‍ തന്നെ ഇതിനെതിരെയുള്ള പ്രതിഷേധ പോസ്റ്ററുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ മാറ്റത്തെ പറ്റി ഫേസ്ബുക്ക്് പറയുന്നത് ഇപ്രകാരമാണ് അംഗങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ടുമാത്രം നടപ്പില്‍ വുരുത്തിയിരിക്കുന്ന ഒരു മാറ്റം മാണിതെന്നും ഒരോ അംഗത്തിന്റെയും സ്വകാര്യ ഇ മെയില്‍ ഐഡികള്‍ പുറത്തുപോകാതിരിക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം നടപ്പില്‍ വരുത്തിയതെന്നുമാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!