Section

malabari-logo-mobile

ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞില്ല: കീരനെല്ലൂര്‍ മേഖല വെളളപ്പൊക്ക ഭീഷണിയില്‍

HIGHLIGHTS : പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പുഴയിലെ

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പുഴയിലെ കീരനെല്ലൂര്‍ ന്യൂകട്ട് ഭാഗത്തുള്ള പൂരപറമ്പ് ലോക്ക് തുറക്കാനാവാത്തതിനാല്‍ പാലത്തിങ്ങല്‍ കീരനെല്ലൂര്‍ മേഖല വെള്ളപ്പൊക്ക ഭീക്ഷണിയില്‍.

തൊഴിലാളികള്‍ കൈകൊണ്ട് തിരിച്ച് തുറന്നിരുന്ന ഷട്ടറിന്റെ ലോക്കുകള്‍ കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമായിരുന്നു. ഇതെ തുടര്‍ന്ന് ചൊവ്വാഴ്ച ജെസിബിയും ക്രെയിനും ഉപയോഗിച്ച് ഷട്ടര്‍ തുറക്കാനുള്ള ശ്രമമാണ് വിഫലമായത്.

sameeksha-malabarinews

വേനല്‍ കാലത്ത് കടലില്‍ നിന്ന് ഉപ്പ്‌വെള്ളം കയറാതിരിക്കാന്‍ 1944 ല്‍ നിര്‍മ്മിച്ചതാണി ഡബിള്‍ ലോക്ക് സിസ്റ്റം. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കാലത്ത് നിര്‍മ്മിച്ച ഈ ഷട്ടറിന് പിന്നീട് കാര്യമായ നവീകരണം നടന്നിട്ടില്ല. 10 വര്‍ഷം മുന്‍പ് ഇതിനായി 30 ലക്ഷം രൂപയുടെ രൂപരേഖ മേജര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയെങ്കിലും പിന്നീട് ആഫയല്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!