Section

malabari-logo-mobile

പ്രതിമകള്‍ക്ക് മലപ്പുറത്ത് അപ്രഖ്യാപിത വിലക്ക്.

HIGHLIGHTS : താലിബാനിസ്റ്റ് ചിന്തയാല്‍ അനാഥമാക്കപ്പട്ടത് ഏഴുത്തചഛ്‌ന്റെ പ്രതിമ

താലിബാനിസ്റ്റ് ചിന്തയാല്‍ അനാഥമാക്കപ്പട്ടത് ഏഴുത്തചഛ്‌ന്റെ പ്രതിമ

മലപ്പുറം ജില്ലയില്‍ മതത്തിന്റെ പേരില്‍ പ്രാദേശിക ഭരണകൂടങ്ങളടക്കം പ്രതിമകള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതായി ആരോപണം

കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമയോടുള്ള സമീപനം ഒറ്റപ്പെട്ടതല്ലെന്നതിന് സൂചനയായി ഉപേക്ഷിക്കപ്പെട്ട തുഞ്ചത്തെഴുത്തച്ഛന്റെ പ്ര്തിമ സാക്ഷ്യം.

sameeksha-malabarinews

 

2002 ല്‍ ഭാഷാപിതാവിന്റെ നാടായ തിരൂരിന്റെ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി തിരൂര്‍ സിറ്റിജങ്ഷനില്‍ സ്ഥാപിക്കാന്‍ വേണ്ടി പ്രശസ്ത ശില്‍പി രാജന്‍ അരിയല്ലൂര്‍ നിര്‍മിച്ച എഴുത്തച്ഛന്റെ പ്രതിമയാണ് മത മൗലികവാദികളുടെ കടുംപിടുത്തത്തിന്റെ ഭാഗമായി അന്ന് ഉപേക്ഷിക്കേണ്ടിവന്നത്. മലയാള മനോരമ സ്‌പോണ്‍സര്‍ ചെയ്ത ഈ ശില്പം സ്ഥാപിക്കുന്നതിന് തൊട്ട് മുമ്പുളള ദിവസങ്ങളിലാണ് തിരൂര്‍ നഗരസഭ ഭരിച്ചിരുന്ന മുസ്ലിംലീഗിന്റെ കൗണ്‍സിലര്‍മാര്‍ ഇടപെട്ട് പ്രതിമ സ്ഥാപിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.. മനുഷ്യരൂപങ്ങള്‍ ശില്പങ്ങളായി സ്ഥാപിക്കുന്നത് മതവിരുദ്ധമാണെന്നായിരുന്നത്രെ ഇവരുടെ കാഴ്ചപ്പാട്.

സംഭവം വിവാദമാകുകയും മലയാള മനോരമ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിക്കുകയും ചെയ്തതോടെ സ്ഥലം എംഎല്‍എയായ ഇടി മുഹമ്മദ് ബഷീര്‍ ഇടപെട്ട് മനോരമ പ്രതിമക്ക് പകരം ഇപ്പോള്‍ സ്ഥാപിച്ച എഴുത്താണിയും താളിയോലയുമാക്കി മാറ്റുയത്.

 

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞ തിരൂര്‍ നഗരസഭാ തീരുമാനത്തിന് പിന്നില്‍ ചിലരുടെ താലിബാനിസ്റ്റ് ചിന്തകളാണെന്ന് ശില്പി രാജന്‍ അരിയല്ലൂര്‍ അഭിപ്രായപ്പെട്ടു. ഇത്തരം താലിബാന്‍ ബോധമുള്ളവര്‍ ഇന്നും പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗമാകുന്നതുകൊണ്ടാണ് ഇതിന് തുടര്‍ച്ചയുണ്ടാകുന്നതെന്നും, കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലെ ഒവി വിജയന്റെ പ്രതിമയോട് അനാദരവ് കാണിച്ചതെന്ന് പിന്നില്‍ ഇത്തരക്കാരാണെന്നും രാജന്‍ പറഞ്ഞു. ഇത്തരം ചിന്തകള്‍ നാടിന്റെ സാംസ്‌കാരിക മതേതര ബോധത്തിന് കളങ്കമാണെന്നും രാജന്‍ അഭിപ്രായപ്പെട്ടു.

 

മലപ്പുറത്തെ കോട്ടകുന്നിലെ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന പാറകളില്‍ ശില്പരൂപങ്ങള്‍ കൊത്തിവെക്കാന്‍ ഡിറ്റിപിസി തീരുമാനമെടുത്തപ്പോള്‍ പോലും മനുഷ്യരൂപം ഉണ്ടാവരുതെന്ന നിര്‍ബന്ധബുദ്ധി കാണിച്ചതിന് പിന്നില്‍ ചില ഹിഡന്‍ അജണ്ടകളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും രാജന്‍ അരിയല്ലൂര്‍ അഭിപ്രായപ്പെട്ടു.

കെസി എസ് പണിക്കര്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, പത്മിനി, കൃഷ്്ണകുമാര്‍ തുടങ്ങി പ്രതിഭാധനരായ ശില്പികള്‍ക്കും ചിത്രകാരന്‍മാര്‍ക്കും ജന്മം നല്‍കിയ മലപ്പുറത്തിന്റെ മണ്ണില്‍ കലാകാരന്‍മാരുടെ അസ്ഥിത്വം പ്രഖ്യാപിക്കുവാന്‍ താലിബാനിസ്റ്റുകളുടെ അനുവാദത്തിനായി കാ.ത്തുകെട്ടി കിടക്കേണ്ടിവരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!