Section

malabari-logo-mobile

മഞ്ചേരി മെഡിക്കല്‍ കോളെജ് ഈ വര്‍ഷം തുടങ്ങും : മുഖ്യമന്ത്രി

HIGHLIGHTS : മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രി

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രി പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാണക്കാട് ഇന്‍കെല്‍ ഗ്രീന്‍സ് എജുസിറ്റിയുടെയും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാഗ്വേജ് യൂനിവേഴ്‌സിറ്റി (ഇഫ്‌ലു) ഓഫ് കാംപസിന്റയും സമര്‍പണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ഏഴ് മെഡിക്കല്‍ കോളെജുകളില്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങുക മഞ്ചേരിയിലാണ്. ഉന്നത വിദ്യഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പൊതുവിദ്യഭ്യാസ രംഗത്ത് കേരളം ഏറെ മുന്നേറിയെങ്കിലും ഉന്നത വിദ്യഭ്യാസ രംഗത്ത് നേട്ടം കൊയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യഭ്യാസ കൗണ്‍സിലും പൊതുവിദ്യഭ്യാസ വകുപ്പും അതിനുള്ള വിവിധ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുെണ്ടന്നും അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് എജുസിറ്റി ഉന്നതവിദ്യഭ്യാസ രംഗത്തു സംസ്ഥാനം മുന്നേറുന്നതിനുള്ള തുടക്കമാകും. കാലത്തിനനുസരിച്ച് ഉന്നത വിദ്യഭ്യാസ രംഗത്ത് മാറ്റത്തിനു നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. ഇഫ്‌ലു യൂനിവേഴ്‌സിറ്റിക്കു നല്‍കുന്ന 75 ഏക്കര്‍ ഭൂമിയുടെ രേഖ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ് ഡീന്‍ പി. മാധവന് നല്‍കി. വിദ്യഭ്യാസ മേഖല പ്രഖ്യാപനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും പാര്‍പ്പിട മേഖല പ്രഖ്യാപനം പൊതുമരാമത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞും ആരോഗ്യ മേഖല പ്രഖ്യാപനം നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിച്ചു.
ഇഫ്‌ലുവിനെക്കൂടാതെ 11 പ്രധാന പദ്ധതികളാണ് ഇന്‍കെല്‍-കെ.എസ്.ഐ.ഡി.സി സംരഭമായ ഗ്രീന്‍സ് എജുസിറ്റിയില്‍ വരുന്നത്. ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ സെന്റര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജി ,ഇന്റര്‍നാഷനല്‍ ബിസിനസ് സ്‌കൂള്‍, സ്‌കൂള്‍ ഓഫ് സയന്‍സ്, സ്‌കൂള്‍ഓഫ് കൊമേഴ്‌സ്, സ്‌കൂള്‍ ഓഫ് ലോ, മീഡിയാ സ്‌കൂള്‍, ഫിനിഷിങ് സ്‌കൂള്‍, ആയൂര്‍വേദിക് ആന്‍ഡ് വെല്‍നെസ് സെന്റര്‍ എന്നിവയാണ് എജുസിറ്റിയില്‍ ആരംഭിക്കുക. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇഫഌവിലൂടെ 13 വിദേശ ഭാഷകളില്‍ ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യമുണ്ടാകും.
എം.എല്‍.എമാരായ പി ഉബൈദുല്ല, അബ്ദുറഹിമാന്‍ രണ്ടത്താണി, പി.കെ ബഷീര്‍, കെ.എന്‍.എ ഖാദര്‍, സി. മമ്മൂട്ടി, കെ. മുഹമ്മദുണ്ണി ഹാജി, എം ഉമ്മര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എന്നിവര്‍ സംസാരിച്ചു

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!