Section

malabari-logo-mobile

പൊലീസ് സേനയെ ആധുനികവത്കരിക്കും -മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

HIGHLIGHTS : മലപ്പുറം : കേരളാ പൊലിസിനെ

മലപ്പുറം : കേരളാ പൊലിസിനെ ഹൈടെക് സംവിധാനങ്ങളുള്ള സേനയാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എം.എസ്.പി.യില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസുകാരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ കണ്ടെത്താന്‍ ശാസ്ത്രീയ സമീപനം വേണം. അത്യാധുനിക പരിശീലനം നല്‍കി പൊലീസിനെ ആധുനികവത്കരിക്കും. ഭരണഘടന അട്ടിമറിക്കുന്നതിനും അക്രമത്തിനും സാമൂഹികാന്തരീക്ഷത്തെ വേദനപ്പിക്കുന്നതിനും ശ്രമിക്കുന്നവരാണ് പൊലീസിന്റെ ശത്രുക്കള്‍. ഇത്തരക്കാരുമായി ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയുമില്ല. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ പൊലീസ് സംവിധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നീതിക്ക് വിധേയമായി മുന്നോട്ടുപോകുന്ന സമൂഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണ് പൊലീസെന്നും മന്ത്രി പറഞ്ഞു. പൊലീസ് സേനയ്ക്ക് സര്‍ക്കാര്‍ ന്യായമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ദീര്‍ഘകാലമായി സേനാംഗങ്ങളായവരെ അംഗീകരിച്ചുകൊണ്ട് അവരുടെ സേവനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ആര്‍. ശ്രീലേഖ, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി. ഇ.ജെ.ജയരാജ്, എം.എസ്.പി കമാണ്ടന്റ് യു.ഷറഫലി എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. ഐ.ജി. ജോസ് ജോര്‍ജ്, ജില്ലാ പൊലീസ് സൂപ്രണ്ട് കെ.സേതുരാമന്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

പരിശീലനം പൂര്‍ത്തിയാക്കിയ 200 പൊലീസുകാരില്‍ 15 ബിരുദാനന്തര ബിരുദധാരികളും 67 ബിരുദധാരികളും മൂന്ന് ബി.എഡുകാരും എട്ട് ഐ.ടി.ഐക്കാരും 11 ഡിപ്ലൊമക്കാരും മൂന്ന് എം.എഡ്കാരുമുണ്ട്. എം.എസ്.പി ബി – ഇ എന്നീ രണ്ട് കമ്പനികളിലായി എം.എസ്.പി ക്ലാരി, അരീക്കോട് കാംപുകളില്‍ 2011 സെപ്തംബര്‍ 16 മുതല്‍് പരിശീലനം തുടങ്ങിയവരുടെ പാസിങ് ഔട്ട് പരേഡാണ്് നടന്നത്.

പരിശീനലത്തിന്റെ ഭാഗമായി നടന്ന വിവിധ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ബെസ്റ്റ് ഇന്‍ഡോര്‍ കെ.രഞ്ജിത്, ബെസ്റ്റ് ഔട്ട് ഡോര്‍ എം.ഷിനോജ്, ബെസ്റ്റ് ഷൂട്ടര്‍ ആന്‍ഡ് ഓള്‍റൗണ്ടര്‍ വിജീഷ് കുമാര്‍ എന്നിവര്‍ക്കുള്ള ട്രോഫിയും മന്ത്രി വിതരണം ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!