Section

malabari-logo-mobile

പെരുന്നാള്‍ തിരക്കില്‍ ഖത്തര്‍ വീര്‍പ്പുമുട്ടി

HIGHLIGHTS : ദോഹ: രണ്ടാം പെരുന്നാളിനും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വന്‍ തിരക്കാണ് ഖത്തറിലെങ്ങും അനുഭവപ്പെട്ടത്. കത്താറ, സൂഖ് വാഖിഫ്, വിവിധ ബീച്ചുകള്‍ തുടങ്ങിയ സ...

qatarദോഹ: രണ്ടാം പെരുന്നാളിനും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വന്‍ തിരക്കാണ് ഖത്തറിലെങ്ങും അനുഭവപ്പെട്ടത്. കത്താറ, സൂഖ് വാഖിഫ്, വിവിധ ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയവരെകൊണ്ട് വീര്‍പ്പുമുട്ടി.
കത്താറയില്‍ ഒരുക്കിയ കരിമരുന്ന് പ്രയോഗം കാണാന്‍ രണ്ടു ദിവസങ്ങളിലും വന്‍ ജനക്കൂട്ടമാണ് ഒത്തുകൂടിയത്.
ആലിബാബയും നാല്‍ പ്പ ത്തിയൊന്ന് കള്ളന്മാരും പ്ര ദര്‍ശനം കത്താറയിലെ ആക ര്‍ഷണീയമായ ഇനമാണ്. വൈകിട്ട് രണ്ടു തവണകളിയി അര മണിക്കൂര്‍ വീതമാണ് ആംഫി തിയേറ്ററില്‍ പ്രദര്‍ശ നം നടക്കുന്നത്.
സൂഖ് വാഖിഫില്‍ അരങ്ങേറുന്ന വിവിധ വിനോദ പരിപാടികള്‍ കാണാനായി കുടുംബങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എത്തിയത്.
സര്‍ക്കസ്, കാര്‍ണിവല്‍, നൃത്ത- സംഗീത പരിപാടികള്‍ തുടങ്ങിയവയാണ് സൂഖ് വാഖിഫില്‍ കാഴ്ചക്കാര്‍ ക്കാ യി ഒരുക്കിയിട്ടുള്ളത്.
ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക പ്രവാസികള്‍ക്കായി  നോര്‍ത്ത് സെക്യൂരിറ്റി വിഭാഗം കമ്മ്യൂണിറ്റി പൊലീസ് സെക്ഷനും കെ എം സി സി സാംസ്‌ക്കാരിക വിഭാഗമായ സമീക്ഷയും ചേര്‍ന്ന് സംഘടിപ്പിച്ച ഈദ് കാ ചാന്ദ് പരിപാടി ഏറെ ശ്രദ്ധേയമായി. മലയാളം, ഹിന്ദി, ഉര്‍ദു, നേപ്പാളി, തമിഴ് ഗാനങ്ങളാണ് അല്‍ഖോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടത്തിയ ഈദ് കാ ചാന്ദില്‍ അവതരിപ്പിച്ചത്.
വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ആം ഫി തിയേറ്ററില്‍ യൂത്ത് ഫോ റം സംഘടിപ്പിച്ച ഈദ് മല്‍ ഹാര്‍ പരിപാടി കാണാ നും ആയിരക്കണക്കിന് പ്രേക്ഷകരാണ് എത്തിച്ചേര്‍ന്നത്.
രഹന, അനസ് ആലപ്പുഴ, അക്ബര്‍ അക്കു, നിദ എ ന്നിവരും ദോ ഹയിലെ ഗാ യകരായ അക്ബര്‍ ചാവക്കാട്, മുനീര്‍  ഫാ സില്‍ തുടങ്ങിയ ഗായകരും ഈദ് മല്‍ഹാറില്‍ ഗാനങ്ങള്‍ ആലപിച്ചു.
അല്‍ഖോര്‍, ഉംസലാല്‍ തുടങ്ങിയ ബീച്ചുകളില്‍ ഇന്നലേയും വന്‍ തിരക്കാണ് അ നുഭവപ്പെട്ടത്. കടലില്‍ കുളിക്കാനും മരുഭൂമിയില്‍ സ ഫാരി നടത്താനുമായി കുടുംബങ്ങളും കുട്ടികളുമായി ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ബീച്ചുകളിലെത്തി. വക്‌റ, ദക്കീറ, സുബാറ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!