ഒന്നരവയസ്സുകാരിക്ക് മര്‍ദ്ദനം; മുത്തച്ഛന്‍ അറസ്റ്റില്‍

Childകൊച്ചി : എറണാകുളത്ത് ഒന്നര വയസ്സുകാരിയെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനിലയിലായ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ അയല്‍വാസിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ അഞ്ചു ദിവസമായി കുട്ടിയെ മുത്തച്ഛന്‍ മര്‍ദ്ദിച്ചുവരികയായിരുന്നുവെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി.എന്നാല്‍ ആശുപത്രിയിലെത്തിയ മുത്തച്ഛന്‍ ആദ്യം പറഞ്ഞത് കുട്ടി വീണ് പരിക്ക് പറ്റിയത് എന്നാണ്. എന്നാല്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്കേറ്റത് എന്ന് വ്യക്തമാവുകയും ഇതെ തുടര്‍ന്ന് ഡോക്ടര്‍ പോലീസിന് വിവരമറിയിക്കുകയായിരുന്നു.

മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ മാതാവിന്റെ അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടി താമസിച്ചു വരുന്നത്. മുത്തച്ഛന്‍ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

 

Share news
error: Content is protected !!
Scroll to Top