Section

malabari-logo-mobile

പുഴുവരിച്ച തൈര് സൂക്ഷിച്ചിരുന്ന കേന്ദ്രം സീല്‍ ചെയ്തു.

HIGHLIGHTS : താനൂരിനടുത്ത് മൂലക്കലില്‍ സ്വകാര്യ ക്വര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന ലിറ്റര്‍കണക്കിന്

താനൂര്‍ : താനൂരിനടുത്ത് മൂലക്കലില്‍ സ്വകാര്യ ക്വര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന ലിറ്റര്‍കണക്കിന് മലിനമായ തൈര് ആരോഗ്യ വകുപ്പ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി സുബ്ബയ്യയുടെ ഉടമസ്ഥതയിലാണ് ഈ സംഭരണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

കഴിഞ്ഞദിവസം തകാനൂര്‍ ശോഭപറമ്പിനു സമീപം നൂറോളം ടിന്‍ തൈര്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ചുള്ള അന്വേഷണമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഈ അനധികൃത സംഭരണ കേന്ദ്രത്തില്‍ എത്തിച്ചത്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ അമ്പതോളം പ്ലാസ്റ്റിക്, തകര ടിന്നുകളിലാണ് തൈര് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം അത്യന്തം മലിനമായി പുഴുവരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഈ കേന്ദ്രം സീല്‍ ചെയ്ത് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

sameeksha-malabarinews

താനൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി രാമനാഥന്‍, താനാളൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ മുഹമ്മദ് ഹഖ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!