തടിയന്റെ പാട്ട് മൂന്നുലക്ഷത്തി മുപ്പത്തി മൂവായിരം പേര്‍ കണ്ടു

ആഷിക്ക് അബുവിന്റെ ഓരോ ചിത്രങ്ങളും അങ്ങിനെയാണ്. ഇ-ലോകത്ത് ഇത്തവണയും ഇളക്കങ്ങള്‍ ഉണ്ടാക്കിത്തന്നെയാണ് തടിയന്റെ വരവും. 22 ഫീമെയിലിന്റെ പ്രെമോയാണ് ഹിറ്റെങ്കില്‍ ഡാ തടിയന്റെ അവതരണ ഗാനം സൂപ്പര്‍ഹിറ്റായി കഴിഞ്ഞു. അതിമനോഹരമായി മട്ടാഞ്ചേരിയിലെ തനത് ജീവിതം ചിത്രീകരിച്ചിരിക്കുന്ന വാനം നീലയാണു ബായ്.. എന്നു തുടങ്ങുന്ന ഗാനമാണ് സൂപ്പര്‍ഹിറ്റായിക്കൊണ്ടിരിക്കുന്നത്. സാള്‍ട്ട് ആന്റ് പെപ്പറിലെ സ്വാദേറിയ ‘ചെമ്പാവ് പുന്നെല്ലിന്‍ ചോറോ…’ എന്ന ഗാനവും ഇത്തരത്തില്‍ വന്‍ ഹിറ്റായിരുന്നു.

ഗാനം ഹിറ്റായതോടെ വിവാദവും പുകഞ്ഞുതുടങ്ങി. എംടിവി സൗണ്ട് ട്രിപ്പിനുവേണ്ടി സ്്‌നേഹ ഖാന്‍വാല്‍ക്കര്‍ തയ്യാറാക്കിയ യേര എന്ന ആല്‍ബവുമായി ഈ ഗാനത്തിന് സാമ്യമുണ്ടെന്ന്തായിരുന്നു ആക്ഷേപം. എന്നാല്‍ ആഷിക് അബു ഇത് ശക്തമായി നിഷേധിച്ചിരിക്കുകയാണ്.

ഡിജെ ശേഖര്‍മേനോനാണ് തടിയനായി അവതരിക്കുന്നത്. നിവിന്‍ പോളി, ആന്‍ ്അഗസ്റ്റിന്‍ എന്നിവരും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.

ഈ ചിത്രത്തിന്റെ പ്രചരണത്തിനായി ദുല്‍ക്കര്‍ സല്‍മാനെയും ഫഹദ് ഫാസിലിനെയും ആഷിക്ക് രംഗത്തിറക്കുന്നുണ്ട്.

ക്രിസ്തുമസ് ആഘോഷിക്കാന്‍ തടിയനെ കാത്തിരിക്കുകയാണ് ‘ന്യൂ ജനറേഷന്‍’.

Share news
error: Content is protected !!
Scroll to Top