Section

malabari-logo-mobile

പിണറായി ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹത;കോടതി.

HIGHLIGHTS : തിരു: പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹതയുണ്ടെന്ന് സിബിഐ

തിരു: പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹതയുണ്ടെന്ന് സിബിഐ കോടതി. മലബാര്‍ കാന്‍സര്‍ സെന്ററിനെ കുറിച്ച് കത്തില്‍ പരാമര്‍ശിക്കാത്തതും ആഗോള ടെന്റര്‍ വിളിക്കാതിരുന്നതും എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അതേ സമയം കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പിണറായിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ വിടുതല്‍ ഹര്‍ജിയില്‍ മേലുള്ള വാദത്തിനിടയിലാണ് കോടതി പരാമര്‍ശം.

sameeksha-malabarinews

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പിണറായിക്ക് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടി കാട്ടി സിബിഐ എതിര്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. ലാവ് ലിന്‍ ഇടപാട് പിണറായി വിജയന്റെ അറിവോടെയാണ് നടന്നതെന്നും സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടി കാട്ടിയിരുന്നു.

ലാവ്‌ലിന്‍ കേസില്‍ 2009 ലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!