Section

malabari-logo-mobile

പാവയുണ്ടാക്കിയും നാടകം കളിച്ചും കുട്ടിക്കൂട്ടം ഒത്തുചേര്‍ന്നു

HIGHLIGHTS : മലപ്പുറം:

മലപ്പുറം: മനോഹരമായ പാവകള്‍ നിര്‍മിച്ചും കഥകളും അനുഭവങ്ങളും പാവനാടകമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചും ‘പാവക്കൂട്ടം’. പന്തലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്കായി നടക്കുന്ന ‘കുട്ടിക്കൂട്ടം’ അവധിക്കാല പരിശീലനക്കളരിയില്‍ ‘കുട്ടികള്‍ സ്വയം നിര്‍മിക്കുന്നു’ എന്ന വിഭാഗത്തിലാണ് പാഴ്വസ്തുക്കളില്‍നിന്ന് കളിപ്പാട്ടങ്ങളും പാവകളും പഠനോപകരണങ്ങളും നിര്‍മിക്കാന്‍ പരിശീലനം നല്‍കിയത്.
ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ളാസ്റ്റിക് ബോട്ടിലുകളും കടലാസുകളും ഉപയോഗിച്ചാണ് കുട്ടികള്‍ പാവകളുണ്ടാക്കിയത്. മുഴുവന്‍ കുട്ടികളും സ്വന്തമായി പാവകളും മുഖംമൂടികളും നിര്‍മിച്ചു. നടക്കുകയും ഇരിക്കുകയും കിടക്കുകയു ചെയ്യുന്ന പാവ, സംസാരിക്കും പാവ, തോല്‍പ്പാവ, നൂല്‍പ്പാവ, രാജസ്ഥാന്‍ പാവ തുടങ്ങിയവ ഉപയോഗിക്കാനും കുട്ടികള്‍ പരിശീലിച്ചു. ക്യാമ്പില്‍ കുട്ടികള്‍ ഉണ്ടാക്കിയ നൂറോളം പാവകള്‍ പ്രദര്‍ശിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ഗ്രൂപ്പുകളായാണ് പരിശീലനം നല്‍കിയത്.
പരിശീലനത്തിന് സെന്‍റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സസ് & ട്രെയ്നിംഗ് ഫാക്കല്‍റ്റി പ്രശാന്ത് കൊടിയത്തൂര്‍ ആയിരുന്നു മുഖ്യ പരിശീലകന്‍. കുട്ടിക്കൂട്ടം ഡയറക്ടര്‍ എം. കുഞ്ഞാപ്പ, ഐ.പി. ബാബു, പി. ശ്രീനിവാസന്‍, സി. രാജീവ്, ഒ.കെ. ഷിബു, പി.പി. രാജേന്ദ്രബാബു, ഐ.പി. രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!