Section

malabari-logo-mobile

യുവത്വത്തിന്റെ അരക്ഷിതാവസ്ഥ പ്രമേയമാക്കിയ ‘പരിലേഖ’ത്തിന് മൂന്നാം പുരസ്‌ക്കാരം

HIGHLIGHTS : താനൂര്‍:

താനൂര്‍: യുവാക്കളുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച പരിലേഖം എന്ന ചിത്രത്തിന് മൂന്നാം പുരസ്‌ക്കാരം. കണ്ണൂരില്‍ അഫ്മ സംഘടിപ്പിച്ച അന്തര്‍ ദേശീയ ചലച്ചിത്രമേളയിലാണ് മികച്ച സംവിധായകനുമുളള പുരസ്‌ക്കാരം പരിലേഖം നേടിയത്. ഏ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ.യില്‍ നിന്ന് പരിലേഖത്തിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ യവനിക പുരസ്‌ക്കാരം ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഫലകവുമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഷൊര്‍ണ്ണൂരില്‍ വെച്ചു നടന്ന ബാലന്‍.കെ.നായര്‍ പുരസ്‌ക്കാരവും, എ.ടി. ഉമ്മര്‍ കലാകേന്ദ്രയും, എന്‍. ഇ. ടിവിയുെട പുരസ്‌ക്കാരവും പരിലേഖത്തിന് ലഭിച്ചിരുന്നു.

പിന്നിട്ട കാലത്തിന്റെ വേട്ടയാടലുകളില്‍ നിന്നും നഗരത്തിലെ മേച്ചില്‍പുറങ്ങളില്‍ അഭയം തേടിയ വര്‍ത്തമാന യുവത്വത്തിന്റെ വിഹ്വലതകളും, കയ്യേറ്റം ചെയ്യപ്പെട്ട് മുറിവേറ്റ പരിസ്ഥിതിയുടെ ഭീതിതകാഴ്ചകളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യക്കൂട്ടങ്ങളും, കെട്ടകാലത്തിന്റെ ഇരുള്‍വഴികളില്‍ ഒരു കാഴ്ച വസ്തുപോലെ നായകന്‍ സ്വയം ലേലം ചെയ്യപ്പെടുന്നതാണ് ഇതിന്റെ ഇതിവൃത്തം.

sameeksha-malabarinews

വിദ്യാര്‍ത്ഥികളായ അനുപമ, നീതു, ശ്രീലക്ഷ്മി, അമൃത എന്നിവരാണ് കഥാപാത്രങ്ങളായി വേഷമിട്ടത്. പ്രശസ്ത നാടകസംവിധായകനും നടനുമായ അബു വളയംകുളമാണ് മുഖ്യകഥാപാത്രമായി രംഗത്ത് വരുന്നത്.
ഛായാഗ്രാഹണം ഷയിന്‍ താനൂര്‍, എഡിറ്റര്‍ ഉനൈസ് മുഹമ്മദ്, നിര്‍മ്മാണം മധു സ്വം. വാസു നാഗേരിയുടെ കവിതക്ക് രമേഷ് ക്രിസ്റ്റി സംഗീതം നല്‍കി. പി.ടി. ഇല്ല്യാസ്, ആദര്‍ശ്, ബാബുരാജ്, ജെനില്‍, ബിനു വലിയോറ, ശശി താനൂര്‍, അസീസ്, പ്രദീപ്, മനേഷ്, വിജേഷ്, സഹീര്‍ ബാബു, അഷ്‌റഫ് എന്നിവരാണ് അണിയറ ശില്‍പ്പികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!