Section

malabari-logo-mobile

പാലത്തിങ്ങല്‍ പാലം തിങ്കളാഴ്‌ച മുതല്‍ തുറന്നുകൊടുക്കും

HIGHLIGHTS : പരപ്പനങ്ങാടി : അറ്റകുറ്റപണികള്‍ക്കായി ഒരാഴ്‌ചയിലധികമായി അടച്ചിട്ടിരുന്ന പാലത്തിങ്ങല്‍ പാലം

പരപ്പനങ്ങാടി : അറ്റകുറ്റപണികള്‍ക്കായി ഒരാഴ്‌ചയിലധികമായി അടച്ചിട്ടിരുന്ന പാലത്തിങ്ങല്‍ പാലം ഗതാഗതത്തിനായി തിങ്കളാഴ്‌ച തുറന്നുകൊടുക്കും.. രണ്ട്‌ വര്‍ഷത്തോളമായി ഈ പാലത്തിലെ സ്ലാബുകളില്‍ നിന്ന്‌ കോണ്‌ക്രീറ്റ്‌ പാളികള്‍ കാലപ്പഴക്കം മൂലം അടര്‍ന്ന്‌ വീഴുന്നത്‌ പതിവായതിനെ തുടര്‍ന്നാണ്‌ പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടത്‌.


ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇപ്പോള്‍ വാഹനങ്ങള്‍ ഉള്ളണം ,കുണ്ടന്‍കടവ്‌, ആലിന്‍ചുവട്‌ വഴിയാണ്‌ തിരിച്ചുവിട്ടത്‌. ഇരുചക്രവാഹനങ്ങള്‍ ന്യൂകട്ട്‌ വഴിയുമായിരുന്നു പോയിക്കൊണ്ടിരുന്നത്‌. ഇപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ പാലത്തിലുടെ തന്നെ കടത്തിവിടുന്നുണ്ട്‌.
.
നിലവിലെ പാലത്തിന്റെ സ്ലാബുകള്‍ക്ക്‌ മുകളില്‍ കോണ്‌ക്രീറ്റ്‌ ചെയ്യുന്ന പ്രവൃത്തിയാണ്‌ നടന്നത്‌.ഏഭര ലക്ഷം രൂപമുടക്കിയാണ്‌ പാലം പുനര്‍നിര്‍മിച്ചത്‌.

sameeksha-malabarinews


ഇവിടെ പുതിയ പാലത്തിനായി ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ തുക വകയിരിത്തിയിട്ടുണ്ട്‌. അഞ്ചരക്കോടിയാണ്‌ പാലത്തിന്‌ ചിലവ്‌ പ്രതീക്ഷിക്കുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!