Section

malabari-logo-mobile

അധ്യാപകരുടെയും ജീവനക്കാരുടെയും അനിശ്ചിതകാലധര്‍ണ്ണ തുടരുന്നു

HIGHLIGHTS : മലപ്പുറം:

മലപ്പുറം:വെരനിരാതനബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, പ്രതികാര നടപടികള്‍ പിന്‍വലിക്കുക, പങ്കാളിത്തപെന്‍ഷന്‍പദ്ധതി ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ & ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സര്‍വ്വീസ്‌ സംഘടനാ സമരസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല ധര്‍ണ്ണ നാലാം ദിവസം പിന്നിട്ടു. സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറാവാത്ത സാഹചര്യത്തില്‍ ധര്‍ണ്ണ ശക്തമായി തുടരും.

ധര്‍ണ്ണ നാലാം ദിവസം കിസാന്‍സഭ ദേശീയ ട്രഷറര്‍ തുളസീദാസ്‌ മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു ജീവനക്കാരും അധ്യാപകരും പങ്കെടുത്ത ധര്‍ണ്ണയെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ അഭിവാദ്യം ചെയ്‌തു. എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ഇ.പ്രേംകുമാര്‍, കെ.എസ്‌.ഇ.ബി.ഡബ്ലിയു.എ. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പി.പി.ജയന്‍ദാസ്‌, എസ്‌.എഫ്‌.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ജിജി, കെ.എസ്‌.ടി.എ. ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം സോണി ഇപ, ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട്‌ കെ.രാജന്‍, പി.എസ്‌.സി.എംപ്ലോയീസ്‌ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.അനില്‍ബാബു, എന്നിവര്‍ സംസാരിച്ചു.
സമാപനപൊതുയോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ടി.സുബ്രഹ്മണ്യന്‍ ഉദ്‌ഘാടനം ചെയ്‌തു. വി.ശിവദാസ്‌ സ്വാഗതവും, ടി.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!