Section

malabari-logo-mobile

പാണക്കാട് പുക്കോയ തങ്ങള്‍ മനുഷ്യസ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടുന്ന ജീവല്‍സ്മരണ; ഓപ്പണ്‍ ഫോറം.

HIGHLIGHTS : മലപ്പുറം: വിപണി

മലപ്പുറം: വിപണി മൂല്യങ്ങളുടെ രാഷ്ട്രീയകാലത്ത് മനുഷ്യസ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടുന്ന ജീവല്‍സ്മരണയാണ് പാണക്കാട് പൂക്കോയ തങ്ങളെന്ന് മലപ്പുറം ഓപ്പണ്‍ഫോറം നടത്തിയ സ്മരണാസംഗമം അനുസ്മരിച്ചു. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലും മതില്‍കെട്ടി വേര്‍തിരിക്കാതെ വിശാല സൗഹൃദ ലോകമായിരുന്നു പൂക്കോയതങ്ങള്‍ക്കുണ്ടായിരുന്നത്.

മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറയിട്ടതില്‍ പ്രധാനിയാണ് തങ്ങള്‍. ലളിത ജീവിതവും മാതൃകാവ്യക്തിത്വവുമായിരുന്ന ആ ജീവിതം തലമുറകള്‍ക്ക് വഴികാട്ടിയാണ്. സാമൂഹികവും രാഷ്ട്രീയവുമായി ഏതു തീരുമാനത്തിലും പൂര്‍ണ്ണമായ നിഷ്പക്ഷത പാലിക്കാന്‍ അദ്ദേഹം ശ്രമിച്ചു. സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചു. സംഘടനാപരമായി ഭിന്നതലങ്ങളില്‍ നില്‍ക്കേണ്ടി വരുന്നവരോടും പൂര്‍വ്വ സൗഹൃദം കോട്ടം വരാതെ പരിപാലിക്കാന്‍ അദ്ദേഹത്തിനായി. നീതി ചെയ്യുന്നവനാണ് നേതാവ് എന്ന വിശേഷണത്തിന് പൂക്കോയ തങ്ങള്‍ സര്‍വ്വത്ര അര്‍ഹനായിരുന്നുവെന്നും സംഗമം അനുസ്മരിച്ചു.

sameeksha-malabarinews

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, പി.വി. മുഹമ്മദ് അരീക്കോട്, സി.പി. മുഹമ്മദ് മൗലവി, യു.എ. ലത്തീഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.എ. റഷീദ്, എ.കെ. സൈനുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഓപ്പണ്‍ ഫോറം ചെയര്‍മാന്‍ സി.പി. സൈതലവി അനുസ്മരണ ഭാഷണത്തിന് തുടക്കമിട്ടു. പി.എ. സലാം സ്വാഗതവും യൂസുഫ് കൊന്നോല നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!