നിയമപുസ്തകം

                                                                                                                                                                             അഡ്വ. സിദ്ധിഖ് പാലത്തിങ്ങല്‍

ഇവിടെ,
മെലിഞ്ഞുണങ്ങിയ, കോടതി വരാന്തയില്‍
ഉഛാസ നിശ്വാസങ്ങള്‍ മരവിച്ച
ദ്രവിച്ചു മടുത്ത ചാരുബഞ്ചില്‍
പെയ്യാതെപോയ മഴയെപോലെ

അവള്‍,
നീതി വറ്റിയപ്പോയ കണ്ണീര്‍ കുഴികളില്‍
പത്തിന്റെ മൂന്ന് മുഷിഞ്ഞ നോട്ടുകള്‍
എന്നിലേക്ക് നീട്ടി
ആരവങ്ങള്‍ക്കിടയില്‍ മാറിയിരുന്നു.
ആല്‍മരത്തണലില്‍
പൊള്ളുന്ന പകല്‍ നെഞ്ചിലേറ്റി
മകന്റെ വരവും കാതോര്‍ത്തിരുന്നു അവള്‍.

ഇന്നലെ,
പാതിവഴിയിലമര്‍ന്ന മഴയത്ത്
പൊട്ടിചിതറിയ മഴവില്ലിന്റെ നിറക്കൂട്ടുകള്‍ തുന്നിചേര്‍ത്ത
കീറി തുന്നിയ നിലാവുമായ്
അവള്‍ പറഞ്ഞു
വക്കീലേ എന്റെ മോന്‍…?

ഇന്ന്,
അരുചിയുടെ വീര്‍പ്പ് മുട്ടലില്‍
കൂട്ടിച്ചേര്‍ത്ത പട്ടം പോലെ
അവര്‍ വന്നു.
അമ്മയും മകനും………..
ദൈവത്തിന് നന്ദി.
പിന്നെ…..
ഞാന്‍ മെല്ലെ കണ്ണില്ലാത്ത
നിയമപുസ്തകത്തിലേക്ക് ഊളിയിട്ടിരുന്നു

Share news
error: Content is protected !!
Scroll to Top