Section

malabari-logo-mobile

പരപ്പനങ്ങാടി റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചതിനെതിരെ ഡിവൈഎഫ്‌ഐ മാര്‍ച്ച്

HIGHLIGHTS : പരപ്പനങ്ങാടി: റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചുപൂട്ടിയതിനെതിരെ ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക്

പരപ്പനങ്ങാടി: റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചുപൂട്ടിയതിനെതിരെ ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്ത മാര്‍ച്ച് റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുവെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡില്‍ ക.ുത്തിയിരുന്നു.

മാര്‍ച്ചിന് കെ മുഹമ്മദ് റാഫി, വിനീഷ്, ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

പത്തോളം ദിവസമായി മതിയായ ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് പരപ്പനങ്ങാടി സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചിട്ടിര്ക്കുകയാണ്. അവധിക്കാലമായതിനാല്‍ നിരവധി യാത്രക്കാര്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാതെ ബു്ദ്ധിമുട്ടിലായിരിക്കുകയാണ്. ക്യാന്‍സര്‍ രോഗികളടക്കമുള്ളവര്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കണമെങ്കില്‍ തങ്ങളുടെ മേല്‍വിലാസത്തിനടുത്തുള്ള സ്റ്റേഷനെ അനുവദിക്കാറൊള്ളു. ഇങ്ങനെ മലപ്പുറം ജില്ലയിലെ പ്രധാന മേഖലയടങ്ങുന്നവരുടെ ഡെസ്റ്റിനേഷന്‍ സ്റ്റേഷന്‍ പരപ്പനങ്ങാടിയാണ്. ഇവിടെ റിസര്‍വേഷന്‍ ഇല്ലാതായതോടെ പാവപ്പെട്ട ഈ രോഗികള്‍ വഴിയെന്താണെന്നറിയാതെ ഉഴലുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!