Section

malabari-logo-mobile

തത്ക്കാല്‍ ടിക്കറ്റ് തട്ടിപ്പ്;താനൂരില്‍ റെയില്‍വെ ജീവനക്കാരന്‍ പിടിയില്‍

HIGHLIGHTS : താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ തത്ക്കാല്‍ ടിക്കറ്റ് സ്വകാര്യ ഏജന്റുമാരും,

താനൂര്‍:: റെയില്‍വെ തത്ക്കാല്‍ ടിക്കറ്റ് തട്ടിപ്പ് താനൂരില്‍ റെയില്‍വെ ജീവനക്കാരന്‍ ആര്‍പിഎഫ് പിടിയിലായി.

താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ തത്ക്കാല്‍ ടിക്കറ്റ് സ്വകാര്യ ഏജന്റുമാരും, ട്രാവല്‍ ഏജന്‍സികളും തട്ടിയെടുക്കുന്നതിനായി പരാതി ഉയര്‍ന്നിരുന്നു. കൊള്ളലാഭത്തില്‍ ടിക്കറ്റുകളും കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ ആണ് ആര്‍പിഎഫ് താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിരീക്ഷണംവ ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച ആര്‍പിഎഫ് നടത്തിയ രഹസ്യ നീക്കത്തില്‍ വ്യക്തമായ രേഖകള്‍ ഇല്ലാതെ ടിക്കറ്റുമായി രണ്ട് പേര്‍ പിടിയിലായി. ചിലര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ശനിയാഴ്ച ആര്‍പിഎഫ് സംഘം വീണ്ടും പരിശോധന നടത്തിയത്.

sameeksha-malabarinews

ആര്‍പിഎഫ് എസ്‌ഐ വിനോദിന്റെ നേതൃത്വത്തില്‍ നടന്ന നീക്കത്തിലാണ് തട്ടിപ്പ് സംഘത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്ന താനൂര്‍ റെയില്‍വെ സ്റ്റേഷനിലെ കൊമേഴ്‌സ്യല്‍ ക്ലര്‍ക്ക് എം ഗിരീഷ് കുമാര്‍ പിടിയിലായത്. ഇയാള്‍ ടിക്കറ്റ് കൈമാറാന്‍ പുറത്തിറങ്ങുന്ന സമയത്താണ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ പക്കല്‍ നിന്നും അപേക്ഷയോ, തിരിച്ചറിയല്‍ രേഖയോ ഇല്ലാത്ത രണ്ട് ടിക്കറ്റുകള്‍ പിടിച്ചെടുത്തു. സംശയാസ്പദമായ സാഹര്യത്തില്‍ കണ്ട രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളെ പിന്നീട് കോഴിക്കോടെക്ക് കൊണ്ടുപോയി.

കസ്റ്റഡിയിലുള്ള ജീവനക്കാരനെ ചോദ്യം ചെയ്ത് വരികയാണ് വെള്ളിയാഴ്ച പിടിയിലായ 2 പേരെ റിമാന്റ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരുമെന്ന്് ആര്‍പിഎഫ് എസ്‌ഐ വിനോദ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!