എനിക്ക് ശ്രീശാന്തുമായി ബന്ധമില്ലേ…ലക്ഷ്മി റായ്

തനിക്ക് ശ്രീശാന്തുമായോ ക്രിക്കറ്റുമായോ യാതൊരു ബന്ധവുമില്ലെന്ന് തെന്നിന്ത്യന്‍ സിനിമാ താരം ലക്ഷ്മി റായ്. ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തുമായി ബന്ധപ്പെടുത്തി ലക്ഷ്മിറായിയുടെ പേരും മാധ്യമങ്ങളില്‍ പരക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. ശ്രീശാന്തുമായി ബന്ധപ്പെടുത്തി തന്നെ കുറിച്ച് നടത്തുന്ന പ്രചരണങ്ങള്‍ ദയവുചെയ്ത് നിര്‍ത്തണമെന്നും ലക്ഷ്മി റായ്.

‘താന്‍ ശ്രീ യോട് സംസാരിച്ചിട്ട് മൂന്ന് വര്‍ഷത്തിലേറെയായി അക്കാലത്ത് ചില ഫോട്ടോ ഷൂട്ടുകളില്‍ ഞങ്ങളൊന്നിച്ച് പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ പേരില്‍ വാതുവെപ്പ് വിവാദത്തില്‍ എന്റെ പേര്് വലിച്ചിഴയ്ക്കുകയാണ്. ഇതെന്റെ കരിയറിനെയും സ്വകാര്യ ജീവിതത്തെയും ബാധിക്കും അതിനാല്‍ ദയവായി എന്നെ ഇതില്‍ നിന്ന് മാറ്റി നിര്‍ത്തണം’. ലക്ഷ്മി റായ് പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡക്കാന്‍ ക്രോണിക്കലിനനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവ.

ഐപിഎല്‍ ആദ്യ സീസണില്‍ നയന്‍താരയ്‌ക്കൊപ്പം ബ്രാന്റ് അംബാസിഡറായി എന്നതില്‍ കവിഞ്ഞ് താനും ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിമുഖത്തില്‍ ലക്ഷ്മി റായിയുടെ വെളിപ്പെടുത്തല്‍. താന്‍ ഇപ്പോള്‍ ഒരു ബിസനസ്സുകാരനുമായി പ്രണയത്തിലാണെന്നും അയാളുമായുള്ള തന്റെ വിവാഹം രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നും ലക്ഷ്മി റായ് അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മെയ്യപ്പന്‍ ഗുരുനാഥനുമായും അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന കഥകളും ലക്ഷമി റായ് നിഷേധിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top