Section

malabari-logo-mobile

പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവൃത്തികള്‍ തുടങ്ങി

HIGHLIGHTS : പരപ്പനങ്ങാടി: നിര്‍ദ്ദിഷ്ട പരപ്പനങ്ങാടി

പരപ്പനങ്ങാടി: നിര്‍ദ്ദിഷ്ട പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലാണ് ബോറിംഗ് പ്രവര്‍ത്തനം ആരംഭിച്ചത്. പാറയും മണ്ണിന്റെ ഉറപ്പും പരിശോധിക്കാനുള്ള ബോറിംഗിന്റെ യന്ത്രങ്ങള്‍ സ്ഥാപിക്കാനായി കടലില്‍ പ്ലാറ്റ് ഫോം സ്ഥാപിക്കലാണ് ആദ്യം നടക്കുന്നത്. അതിനായി നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്ത് കടലില്‍ തെങ്ങിന്‍ കുറ്റികള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിച്ചു തുടങ്ങി.

പൈലിംഗിനും ബോറിംഗിനുമായി പത്ത് ലക്ഷം രൂപയാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മുഹമ്മദ് അന്‍സാരി, കുഞ്ഞിമുഹമ്മദ് പറമ്പത്ത് എന്നിവര്‍ അറിയിച്ചു.

sameeksha-malabarinews

ഒരുമാസം കൊണ്ട് ബോറിംഗ് അവസാനിക്കും. പാറ, മണ്ണ് എന്നിവ പരിശോധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കുന്ന മുറയ്ക്ക് തുറമുഖത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!