Section

malabari-logo-mobile

പരപ്പനങ്ങാടി തിരൂര്‍ റോഡില്‍ പ്രൈവറ്റ് ബസ്സുകള്‍ ഓടുന്നില്ല.

HIGHLIGHTS : ഋഷിരാജ് സിങ് അല്പസമയത്തിനുള്ളില്‍ അപകടസ്ഥലത്തെത്തും താനൂരിലെത്തും. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ താനൂരില്‍ വാഹനങ്ങള്‍ തടയുന്നു. പരപ്പനങ്ങ...

ഋഷിരാജ് സിങ് അല്പസമയത്തിനുള്ളില്‍ അപകടസ്ഥലത്തെത്തും താനൂരിലെത്തും.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ താനൂരില്‍ വാഹനങ്ങള്‍ തടയുന്നു.

sameeksha-malabarinews

 

പരപ്പനങ്ങാടി: ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും എട്ടുപേരുടെ ജീവന്‍ കവര്‍ന്ന താനൂര്‍ ബസ്സപകടത്തിന് ശേഷം ഇന്ന് സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. ജനരോഷം ഭയന്നാണ് പരപ്പനങ്ങാടി -തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെച്ചിരിക്കുന്നത്.

നാട്ടുകാരുടെ പ്രതിഷേധം ഇന്നുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടികണ്ടാണ് വാഹനങ്ങള്‍ ബസ്സുടമകള്‍ നിരത്തിലിറക്കാത്തത്. യാത്രയ്ക്കായി ചമ്രവട്ടം റൂട്ടിലുളള കെഎസ്ആര്‍ടിസി ബസ്സുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ താനൂരില്‍ വാഹനങ്ങള്‍ തടയുകയാണ്.

കൂട്ടുമൂച്ചി ആനപ്പടി മേഖലയില്‍ ദുഃഖ സൂചകമായി ഇന്ന് ഹര്‍ത്താലാചരിക്കുകയാണ്. പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷകളും വൈകീട്ട് 3 മണിവരെ ഓടില്ല.

ഇന്നലെ അപകടസ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ബസ്സ് ജീവനക്കാര്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇന്ന് രാവിലെ സ്ഥലം സന്ദര്‍ശിച്ച ഉത്തരമേഖല ഐജി ഗോപിനാഥ് പറഞ്ഞു.

രാവിലെ 9.30 മണിയോടെ മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ ഋഷിരാജ സിങ് സംഭവസ്ഥലം സ്ന്ദര്‍ശിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!