Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ടോള്‍ പിരിവു തുടങ്ങി; പ്രതിഷേധങ്ങളുടെ പെരുമഴ

HIGHLIGHTS : സമരസമിതിക്ക് പുറമെ ഡിവൈഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും മാര്‍ച്ച് പരപ്പനങ്ങാടി: അവുക്കാദര്‍കുട്ടി നഹ മേല്‍പ്പാലത്തിന് വീണ്ടും ടോള്‍ പിരിവ് തുടങ്ങി.

സമരസമിതിക്ക് പുറമെ ഡിവൈഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും മാര്‍ച്ച്

പരപ്പനങ്ങാടി: അവുക്കാദര്‍കുട്ടി നഹ മേല്‍പ്പാലത്തിന് വീണ്ടും ടോള്‍ പിരിവ് തുടങ്ങി. ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കനത്ത പോലീസ് കാവലില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

sameeksha-malabarinews

ടോള്‍ പിരിവിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10.30 മണിയോടെ പ്രകടനവുമായി മേല്‍പ്പാലത്തിലൂടെ എത്തി. എന്നാല്‍ പ്രകടനം മേല്‍പ്പാലത്തിന് താഴെ എത്തിയപ്പോള്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്. സമരത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ബ്‌ളോക് പ്രസിഡന്റ മജീദ് , ബ്‌ളോക് സെക്രട്ടറിയേറ്റ് മെമ്പര്‍ മനോജ് ,നിതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കുത്തിയിരുപ്പ്‌സമരം യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും മുന്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമായ യു കലാനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു. എസ്ഡിപിഐ മാര്‍ച്ച് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു.

അതേ സമയം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുടര്‍ന്നു വരുന്ന ടോള്‍വിരുദ്ധ സമരം പതിനൊന്നാം ദിവസം പിന്നിട്ടിരിക്കുകയാണ്.

 

ഫോട്ടോ :ഷൈന്‍ താനൂര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!