ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

താനൂര്‍:: ബസും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ചിറക്കല്‍ ഒരിക്കേരി രാജേഷ്(35) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പകല്‍ 4.30 ഓടെ ടീവീസ് പ്രെടോള്‍ പമ്പിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

ചാലിയത്തുനിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന ബസ് രാജേഷ് സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. രാജേഷിനെ മൂലക്കല്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ ഒരു വശം തകര്‍ന്നു.

 

Share news
error: Content is protected !!
Scroll to Top