തിരൂരില്‍ രണ്ടരവയസുകാരനടക്കം നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.

തിരൂര്‍ : തെക്കുമുറിയില്‍ രണ്ടരവയസുകാരനടക്കം നാലുപേരെ പേപ്പട്ടിയുടെ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലേരി നിഷാമിന്റെ ഭാര്യ നഫിയ(24),മകന്‍ നാജിം,തെക്കുമുറി ചെറിയേരി പീടിയേക്കല്‍ ബദറുവിന്റെ ഭാര്യ സൈനബ (30),മൊല്ലഞ്ചേരി ഫൈസലിന്റെ ഭാര്യ നബീല (25) എന്നിവര്‍ക്കാണ് കടിയേറ്റത്. പേപ്പട്ടി ചൊവ്വാഴ്ച പകല്‍ രണ്ട്മുതല്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വീട്ടുമുറ്റത്ത് നിന്നാണ് ചിലര്‍ക്ക് കടിയേറ്റത്. പേപ്പട്ടിയെ നാട്ടുകാര്‍ തല്ലികൊന്നു. സാരമായ പരിക്കേറ്റ നാലുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top