നവരക്കായിപ്പാടം നികത്തല്‍ ;പ്രതിഷേധം ശകതം

തിരൂരങ്ങാടി: പുരപദ്ധതിയില്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് നവരക്കായ്പ്പാടം നികത്താനുള്ളപഞ്ചായത്ത് നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടന സ്വാഗതസംഘം രൂപീകരണയോഗം ജനകീയ സമിതിയും പ്രതിപക്ഷ മെമ്പര്‍മാരും ബഹിഷ്‌കരിക്കും. പുര പദ്ധതിക്കായി വയല്‍ നികത്താനുള്ള നീക്കത്തിലും വിവാദയിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവാത്ത നടപടിയിലും പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

കോണ്‍ഗ്രസിലെ ഒമ്പത് മെമ്പര്‍മാരും സിപിഐ എം മെമ്പറും യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് നിലപാട് തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി ചെയര്‍മാന്‍ കെ.പി അബ്ദുല്‍മജീദും കണ്‍വീനര്‍ കെ രാമദാസും അറിയിച്ചു.

Share news
error: Content is protected !!
Scroll to Top