Section

malabari-logo-mobile

പരപ്പനങ്ങാടി കുരുക്കിലേക്ക്

HIGHLIGHTS : പരപ്പനങ്ങാടി : അനധികൃത കയ്യേറ്റവും അശാസ്ത്രിയ ട്രാഫിക് നിയന്ത്രണങ്ങളും

പരപ്പനങ്ങാടി : അനധികൃത കയ്യേറ്റവും അശാസ്ത്രിയ ട്രാഫിക് നിയന്ത്രണങ്ങളും പരപ്പനങ്ങാടിക്ക് കാത്ത് വെച്ചിരിക്കുന്നത് വന്‍ ഗതാഗതകുരുക്കിനെ.

വ്യാഴാഴ്ച ചമ്രവട്ടം പാലം എന്ന സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പരപ്പനങ്ങാടി നഗരത്തില്‍ സംഭവിക്കാനിരിക്കുന്ന ഗതാഗതകുരുക്കഴിക്കാന്‍ ഉതകുന്ന യാതൊരു നിര്‍ദേശങ്ങളും ഇതുവരെ മുന്നോട്ടുവെക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

sameeksha-malabarinews

നിലവില്‍ വൈകീട്ട് 4 മണിമുതല്‍ 7 മണിവരെ വലിയ തോതിലുള്ള ഗതാഗത കുരുക്ക് രൂപപ്പെടാറുണ്ട്. റെയില്‍വേഗെയ്റ്റ് അടച്ചു കഴിഞ്ഞാല്‍ അഞ്ചപ്പുര നഹാസ് ഹോസ്പിറ്റല്‍ മുതല്‍ ജംഗ്ഷന്‍ വരെ വാഹനങ്ങളുടെ നീണ്ട ക്യൂവാണ്. ഇതെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥ ഇപ്പോഴെ ഉണ്ട്. ജംഗ്ഷനിലും അഞ്ചപ്പുരയിലും റോഡിലിറങ്ങി നില്‍കുന്ന അനധികൃത കയ്യേറ്റങ്ങളും ഇതിനൊരു കാരണമാണ്.

ഇതിനു പുറമേ പയനിങ്ങല്‍ ജംഗ്ഷനില്‍ നിലവിലുള്ള ബസ്‌ബേയും, ഓട്ടോ സ്റ്റാന്റഡുകള്‍ എന്നിവയും ഈ കരുക്കിന് കാരണമാണ്.

ഈ ഗതാഗത കുരുക്കിന് ചെറിയൊരു പരിഹാരമാകുമായിരുന്ന ട്രാഫിക്ക് പരിഷ്‌കരണം നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

നിലവിലെ ബസ്‌ബേയും, ഓട്ടോ സ്റ്റാന്റിന്റെ ഒരു ഭാഗവും ജംഗ്ഷനില്‍ നിന്ന് മാറ്റുന്നതിനുള്ള പഞ്ചായത്തിന്റെയും പോലീസിന്റെയും തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു.

പരപ്പനങ്ങാടിയിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായം ചോദിച്ചല്ല ട്രാഫിക് പരിഷ്‌കരണം കൊണ്ടു വന്നതെന്നും പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അശാസ്ത്രിയമാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്ത് വരുകയായിരുന്നു. ഇതോടെ പഞ്ചായത്തും പോലീസും തീരുമാനം നടപ്പിലാക്കാതെ പിന്‍വലിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി മാത്രം നാളെ മുതല്‍ 40 ഓളം സര്‍വീസുകളാണ് ഇതുവഴി തുടങ്ങാനിരിക്കുന്നത്. കൂടാതെ ചമ്മ്രവട്ടം വഴി ഓടിയെത്തുന്ന വാഹനങ്ങളും പരപ്പനങ്ങാടിയില്‍ വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ഇത് പരിഹരിക്കാനാവശ്യം ഇവിടെ റോഡ് കയ്യേറി സ്ഥാപിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള ആര്‍ജവവും ഇച്ഛാശക്തിയുള്ള പഞ്ചായത്ത് ഭരണ സമിതിയും, സ്വാര്‍ത്ഥലാഭേഛയും തന്‍പ്രമാണിത്വവുമില്ലാത്ത രാഷ്ട്രീയ നേതൃത്വവുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!