Section

malabari-logo-mobile

പരപ്പനങ്ങാടി-കടലുണ്ടി റോഡ്‌ നിര്‍മ്മാണ്‌തതില്‍ ക്രമക്കേട്‌; ടി ഒ സൂരജിനെതിരെ വിജിലന്‍സ്‌ കേസ്‌

HIGHLIGHTS : മലപ്പുറം: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി- കടലുണ്ടി റോഡ്‌ നിര്‍മ്മാണത്തില്‍ ക്രമക്കേട്‌ കണ്ടെത്തിയതിനെ

kadulundമലപ്പുറം: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി- കടലുണ്ടി റോഡ്‌ നിര്‍മ്മാണത്തില്‍ ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ മുന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ്‌ കേസെടുത്തു.

സൂരജ്‌ കേരളാ കണ്‍സ്‌ട്രക്ഷന്‍ കര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന കാലത്ത്‌ ടെണ്ടര്‍ പോലും വിളിക്കാതെ സ്വകാര്യ കമ്പനിക്ക്‌ റോഡ്‌ നിര്‍മ്മാണത്തിന്‌ കരാര്‍ നല്‍കുകയായിരുന്നു. ഇതില്‍ അഴിമതി നടന്നുവെന്ന്‌ കണടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി.

sameeksha-malabarinews

സൂരജിന്‌ പുറമെ മറ്റ്‌ നാലുപേര്‍കൂടി ഈ കേസില്‍ പ്രതികളാണ്‌. എട്ട്‌ കിലോ മീറ്റര്‍ റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എട്ടുകോടി രൂപയ്‌ക്ക്‌ സ്വകാര്യ കമ്പനിക്ക്‌ കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ ക്ടെത്തിയരുന്നു.

അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ടി ഒ സൂരജിനെ പൊതുമരാമത്ത്‌ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്‌പെന്റ്‌ ചെയ്‌തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!